മുംബൈ: മഹാരാഷ്ട്ര പാൽഘർ ആൾക്കൂട്ടഹത്യ കേസിൽ 24 പേർ കൂടി അറസ്റ്റിലായതായി ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ടുമെൻ്റ് ( സിഐഡി ) ഓഫിസർ ഇർഫാൻ ഷെയ്ക്ക്- എഎൻഐ റിപ്പോർട്ട്.
അറസ്റ്റിലായവരെ കോടതിയിൽ ഹാജരാക്കുമെന്ന് സിഐഡി ഓഫിസർ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് ഇതിനകം മൂന്നു എഫ്ഐആർ റജിസ്ട്രർ ചെയ്തിട്ടുണ്ട്. 178 പേർ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുമുണ്ട്.
ഏപ്രിൽ 16 രാത്രിയിലാണ് കേസിനാസ്പദമായ സംഭവം. മുംബൈ കാന്തിവല്ലിയിൽ നിന്ന് സൂറത്തിലേക്കുള്ള യാത്ര മദ്ധ്യേയാണ് രണ്ടു ഹിന്ദു സന്യാസികൾ ആൾക്കൂട്ടഹത്യക്ക് ഇരയായത്. ലോക്ക് ഡൗൺവേളയിൽ സൂറത്തിൽ ഒരു ശവസംസ്ക്കാര ചടങ്ങിൽ പങ്കെടുക്കുവാൻ പോകവെ ഗഡ്ചിൻച്ചിലി ഗ്രാമത്തിൽ വച്ച് സന്യാസിമാരെ ജനകൂട്ടം കൊലപ്പെടുത്തിയെന്നാണ് കേസ്.