കാബൂള്‍ : അഫ്ഗാനിസ്താനില്‍ സുരക്ഷാ സേനയ്ക്ക് നേരെ താലിബാന്‍ ആക്രമണം. സൈനിക വാഹന വ്യൂഹത്തിന് നേരെ ഭീകരര്‍ നടത്തിയ ബോംബേറില്‍ 34 സൈനികര്‍ക്ക് കൊല്ലപ്പെട്ടു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു. അഫ്ഗാനിസ്താനിലെ താക്കര്‍ പ്രവിശ്യയിലാണ് സംഭവം.
ഭീകരാക്രമണത്തിന്റെ വിവരം താക്കര്‍ പ്രവിശ്യ രാജ്ഭവന്‍ വക്താവ് ജവാദ് ഹെജിരിയാണ് അറിയിച്ചത്. പ്രദേശത്ത് സൈനികരും ഭീകരരും തമ്മിലുള്ള ഏറ്റുമുട്ടല്‍ തുടരുകയാണെന്നും താലിബാന്റെ ഭാഗത്തും കനത്ത നാശനഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പരിക്കേറ്റ സൈനികരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അതില്‍ ചിലരുടെ നില അതീവ ഗുരുതരമാണ്. മരണ സംഖ്യ ഇനിയും ഉയരുമെന്നാണ് വിലയിരുത്തുന്നത്. അതേസമയം, രാജ്യത്ത് സമാധാന അന്തരീക്ഷം കൊണ്ടുവരുന്നതിനായി അഫ്ഗാന്‍ -താലിബാന്‍ സമാധാന ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്. ഇതിനിടെയാണ് ആക്രമണം നടന്നിരിക്കുന്നത്.