കൊല്‍ക്കത്ത : പശ്ചിമ ബംഗാളിലെ ദുര്‍ഗ്ഗാ പൂജ ആഘോഷങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ തുടക്കം കുറിക്കും. സംസ്ഥാനത്തെ ആഘോഷങ്ങള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുമെന്ന് അധികൃതര്‍ അറിയിച്ചു. കോവിഡ് പശ്ചാത്തലത്തില്‍ വെര്‍ച്വല്‍ കോണ്‍ഫറന്‍സിംഗ് വഴിയാണ് ആഘോഷ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക.
ഉദ്ഘാടനത്തിന് ശേഷം പ്രധാനമന്ത്രി ബംഗാളിലെ ജനങ്ങളെ അഭിസംബോധന ചെയ്യും. സംസ്ഥാനത്തെ 294 മണ്ഡലങ്ങളില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം തത്സമയം സംപ്രേഷണം ചെയ്യും. 294 മണ്ഡലങ്ങളിലായി 78,000 ബൂത്തുകളിലാണ് ഇതിനുള്ള സംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
അതേസമയം ദുര്‍ഗ്ഗാ പൂജയുടെ ഭാഗമായി വലിയ ആഘോഷങ്ങള്‍ക്കാണ് പശ്ചിമ ബംഗാള്‍ ഒരുങ്ങിയിരിക്കുന്നത്. നേരത്തെ ദുര്‍ഗ്ഗാ പൂജയ്ക്കുള്ള പന്തലുകളില്‍ സന്ദര്‍ശകര്‍ക്ക് വിലക്കേര്‍പ്പെടുത്തികൊണ്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവില്‍ കോടതി വീണ്ടും ഇളവ് അനുവദിച്ചിട്ടുണ്ട്.