ഹൂസ്റ്റണ്‍: കാമുകിയെ കൊലപ്പെടുത്തിയ 21-കാരനെ കണ്ടെത്താന്‍ പൊതുജനത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ച് പൊലീസ്. യുവതി സഞ്ചരിച്ചിരുന്ന വാഹനത്തെ പിന്തുടര്‍ന്നാണ് മുന്‍ കാമുകനായ മാന്‍ ഒസ്റ്റിന്‍ കാമുകിയെ വെടിവെച്ച്കൊ ലപ്പെടുത്തിയത്. ഒക്ടോബര്‍ 19 ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് സംഭവം നടന്നത്.
ജൂലി ഡി ലഗാര്‍സ എന്ന യുവതി പുതിയ കാമുകനുമായി ട്രക്കില്‍ യാത്ര ചെയ്യവേയാണ് കൊല്ലപ്പെട്ടത്. തലയില്‍ വെടിയേറ്റ ജൂലിയെ മെമ്മോറിയല്‍ ഹെര്‍മന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ സഞ്ചരിച്ചിരുന്ന യുവാവ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. സ്പ്രിംഗ് സൈപ്രസ്, നോര്‍ത്ത് വെസ്റ്റ് ഹൈവേയില്‍ വച്ചായിരുന്നു വെടിവയ്പുണ്ടായത്. പിന്നീട് പ്രതി സഞ്ചരിച്ചിരുന്ന വൈറ്റ് ടൊയോട്ട റോഡില്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇയാള്‍ക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തതായി ഹാരിസ് കൗണ്ടി ഷെറിഫ് ഓഫിസ് അറിയിച്ചു.
പ്രതി ഹെയ്സിനെ കുറിച്ചു വിവരം ലഭിക്കുന്നവര്‍ 713 274 9100 നമ്പറിലോ, ക്രൈം സ്റ്റോപ്പേഴ്സ് 713 222 8477 നമ്പറിലോ വിളിച്ചറിയിക്കണമെന്ന് ഷെറിഫ് ഓഫിസ് അഭ്യര്‍ഥിച്ചിട്ടുണ്ട്.