കൊച്ചി: ടെലികോം കമ്പനിയായ ഐഡിയ-വോഡാഫോണിന്റെ (വിഐ) സേവനം ഇന്നും സംസ്ഥാനത്തിന്റെ പലയിടത്തും തടസപ്പെട്ടു. ഇന്നലെ മുതൽ കോള്‍ വിളിക്കുന്നതിനും ഇന്റര്‍നെറ്റ് ഉപയോഗിക്കുന്നതിനും സാധിക്കുന്നില്ലെന്ന് വ്യാപകമായ പരാതി ഉയരുന്നുണ്ട്.
നെറ്റ്വര്‍ക്ക് തകരാറിലായതോടെ നിരവധി വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകളില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ച്ചയായ രണ്ടാം ദിവസവും നെറ്റ്വര്‍ക്ക് പണിമുടക്കിയതോടെ വ്യാപാര മേഖലയിലും ഐടി മേഖലയിലും അനിശ്ചിതത്വമുണ്ടാക്കി.
ചൊവ്വാഴ്ച നെറ്റ്വര്‍ക്കിലുണ്ടായ തകരാറില്‍ ഉപയോക്താക്കളോട് മാപ്പ് ചോദിച്ച് വിഐ സന്ദേശം അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നും വിവിധ സ്ഥലങ്ങളില്‍ നെറ്റ്വര്‍ക്ക് തകരാര്‍ സംഭവിച്ചത്. നവമാധ്യമങ്ങളില്‍ ഉള്‍പ്പടെ വിഐക്കെതിരെ നിരവധി ട്രോളുകളും പരിഹാസങ്ങളും പ്രത്യക്ഷപ്പെടുന്നുണ്ട്.
ചൊവ്വാഴ്ച, കേരളം, തമിഴ്നാട്, കര്‍ണാടക സംസ്ഥാനങ്ങളിലാണ് വിഐയുടെ സേവനം തടസപ്പെട്ടത്. ഫൈബര്‍ ശൃംഖലയിലുണ്ടായ തകരാറിനെ തുടര്‍ന്നാണ് വിഐയുടെ സേവനം തടസപ്പെട്ടതെന്ന് വിശദീകരണം.