മികച്ച ഗായകനുള്ള കേരള ഫിലിം ക്രിട്ടിക്‌സ് അവാർഡ് വിജയ് യേശുദാസിന്. മമ്മൂട്ടി ചിത്രം പതിനെട്ടാം പടി, ശ്യാമരാഗം എന്നീ ചിത്രങ്ങളിലെ ഗാനങ്ങള്‍ ആലപിച്ചതിനാണ് പുരസ്‌കാരം. ശ്യാമരാഗത്തിലെ ഗാനങ്ങള്‍ രചിച്ചതിന് റഫീക്ക് അഹമ്മദിനാണ് മികച്ച ഗാനരചയിതാവിനുളള പുരസ്‌കാരം ലഭിച്ചത്.
2019ല്‍ റിലീസ് ചെയ്ത ചിത്രങ്ങളില്‍ നിന്ന് 40 ചിത്രങ്ങളാണ് ജൂറിയുടെ അന്തിമ പരിഗണനയില്‍ എത്തിയിരുന്നത്, ഇതില്‍ നിന്നുമാണ് മികച്ച ഗായകനായി വിജയ് യേശുദാസിനെ തിരഞ്ഞെടുത്തിരിക്കുന്നത്.
മലയാളത്തില്‍ അര്‍ഹമായ പരിഗണന കിട്ടുന്നില്ലെന്നും അതിനാല്‍ മലയാള ചിത്രങ്ങളില്‍ പാടുന്നത് അവസാനിപ്പിക്കുകയാണെന്നും കഴിഞ്ഞ ദിവസം വിജയ് യേശുദാസ് വെളിപ്പെടുത്തിയത് ഏറെ ചര്‍ച്ചയായിരുന്നു, ഇതിന് പിന്നാലെയാണ് ഫിലിം ക്രിട്ടിക്സ് അവാര്‍ഡ് അദ്ദേഹത്തെ തേടിയെത്തിയിരിയ്ക്കുന്നത്.