കൊച്ചി: കല്യാണ്‍ ജൂവലേഴ്‌സ് ദീപാവലി ആഘോഷത്തിന്റെ ഭാഗമായി ഏറ്റവും പുതിയ അമേയ ആഭരണശേഖരം ഡിജിറ്റല്‍ വീഡിയോ പ്രചാരണത്തിലൂടെ വിപണിയിലിറക്കി. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ താമസിക്കുന്ന ഒരു ചെറിയ സമൂഹം ഒന്നുചേര്‍ന്ന് ദീപങ്ങളുടെ ഉത്സവം ആഘോഷിക്കുന്നതാണ് വീഡിയോയില്‍ ചിത്രീകരിച്ചിരിക്കുന്നത്.
ഒരുമയുടെപാരമ്പര്യം ഉയര്‍ത്തിക്കാട്ടുന്ന ഈ പ്രചാരണവീഡിയോയില്‍ കോവിഡ് പോരാളിയുടെ വീട്ടില്‍ സമ്മാനവുമായെത്തി അവരുടെ മുഖങ്ങളില്‍ ചിരിനിറയ്ക്കുന്നതും അയല്‍പക്കക്കാര്‍ കൈകോര്‍ത്ത് ദീപാവലി ആഘോഷിക്കുന്നതുമാണ് ചിത്രീകരിച്ചിരിക്കുന്നത്. നാമോരോരുത്തരും പരസ്പരം സഹായിക്കണമെന്നും ദൃഢബന്ധത്തിലൂടെ ഉത്സവകാലത്തിന്റെ ചൈതന്യം ഉയര്‍ത്തിപ്പിടിക്കണമെന്നുമാണ് ഈ പ്രചാരണത്തിലൂടെ കല്യാണ്‍ ജൂവലേഴ്‌സ് നല്കുന്ന സന്ദേശം.
കോവിഡ്-19 മുന്‍നിര പ്രവര്‍ത്തകരുടെ നിസ്വാര്‍ത്ഥസേവനത്തെ മാനിക്കുന്നതിനും അവരെ അഭിവാദ്യം ചെയ്യുന്നതിനും അതോടൊപ്പം വിസ്മയജനകമായ ഈ ഉത്സവത്തിന്റെ ചൈതന്യം എടുത്തുകാട്ടുന്നതിനുമാണ് ഈ ദീപാവലി പ്രചാരണത്തിലൂടെ ലക്ഷ്യമിടുന്നതെന്ന് കല്യാണ്‍ ജൂവലേഴ്‌സ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ടി.എസ്. കല്യാണരാമന്‍ പറഞ്ഞു.
റൂബി, എമറാള്‍ഡ്, പേള്‍ എന്നിവയ്‌ക്കൊപ്പം സ്വര്‍ണം, ഡയമണ്ട്, പ്രഷ്യസ് സ്റ്റോണ്‍ എന്നിവ ഒത്തുചേര്‍ന്നതാണ് അമേയ ആഭരണശേഖരം. പേരു സൂചിപ്പിക്കുന്നതുപോലെ അതിരുകളില്ലാത്ത സാധ്യതകള്‍ തുറന്നിടുകയാണ് ഈ ആഭരണങ്ങള്‍. ഓരോരുത്തര്‍ക്കും ഇണങ്ങുന്ന രീതിയില്‍ കസ്റ്റമൈസ് ചെയ്യാനും ഏറെ സാധ്യതകളുണ്ട്. പരമ്പരാഗതമായ അലങ്കാരങ്ങളും പുരാതനമായ രൂപകല്‍പ്പനകളും കുന്ദന്‍, പോള്‍ക്കി കരവേലകള്‍ ഉള്‍ക്കൊള്ളുന്ന പൈതൃകമായ ടെംപിള്‍ രൂപകല്‍പ്പനകളും പ്രഷ്യസ് സ്റ്റോണുകളും അണ്‍കട്ട് ഡയമണ്ടുകളും ഉള്‍ക്കൊള്ളുന്ന നകാഷി കരവേലകളും അടങ്ങിയതാണ് ഈ ശേഖരം.
ഈ ഉത്സവകാലത്ത് 300 കിലോ സ്വര്‍ണം സൗജന്യമായി നല്കുന്ന ആകര്‍ഷകമായ ഓഫറാണ് കല്യാണ്‍ ജൂവലേഴ്‌സ് അവതരിപ്പിക്കുന്നത്. കല്യാണ്‍ ജൂവലേഴ്‌സില്‍നിന്നും ആഭരണങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് ഉടനടി റിഡീം ചെയ്യാന്‍ സാധിക്കുന്ന വൗച്ചറുകളും സ്വര്‍ണനാണയങ്ങളും സമ്മാനമായി നേടാം. വൗച്ചറുകള്‍ തിരികെ നല്കുമ്പോള്‍ ആഭരണങ്ങളുടെ പണിക്കൂലിയില്‍ 20 മുതല്‍ 50 ശതമാനം വരെയും ഡയമണ്ട് ആഭരണങ്ങള്‍ക്ക് 25 ശതമാനം വരെയും ഇളവ് ലഭിക്കും. ആകെ 300 കിലോ ഗ്രാം സ്വര്‍ണത്തിന്റെ മൂല്യം വരുന്ന വൗച്ചറുകളും സ്വര്‍ണനാണയങ്ങളുമാണ് സമ്മാനമായി നല്‍കുന്നത്. നവംബര്‍ 30 വരെയാണ് ഈ ഓഫറിന്റെ കാലാവധി.
ധന്‍തെരാസിനോട് അനുബന്ധിച്ച് പ്രീ-ബുക്ക് ഓഫറിലൂടെ സ്വര്‍ണ വിലയിലെ ഏറ്റക്കുറച്ചിലുകള്‍ ഉപയോക്താക്കളെ ബാധിക്കാതെ സംരക്ഷിക്കുന്നതിന് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുളള അവസരവും കല്യാണ്‍ ഒരുക്കിയിട്ടുണ്ട്. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ആഭരണങ്ങളുടെ വിലയുടെ 20 ശതമാനം മുന്‍കൂട്ടി നല്കി ഉപയോക്താക്കള്‍ക്ക് ആഭരണങ്ങള്‍ ബുക്ക് ചെയ്യാം. ആഭരണം വാങ്ങുമ്പോള്‍ ആ ദിവസത്തെയോ ബുക്ക് ചെയ്ത ദിവസത്തെയോ നിരക്കില്‍ കുറവേതാണോ അതായിരിക്കും വിലയായി ഈടാക്കുക. ഒക്ടോബര്‍ 20 വരെയാണ് മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിനുള്ള അവസരം. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളിലും കല്യാണിന്റെ സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകളിലും ദീപാവലി പരസ്യം പ്രദര്‍ശിപ്പിക്കും.