പ്രളയത്തില്‍ ദുരിതമനുഭവിക്കുന്ന തെലങ്കാനയ്ക്കായി സഹായമഭ്യര്‍ത്ഥിച്ച് നടന്‍ വിജയ് ദേവരകൊണ്ട. ഹൈദരാബാദ് അടക്കമുള്ള നഗരങ്ങളില്‍ പെയ്ത ശക്തമായ മഴയില്‍ നിരവധി പേരാണ് മരിച്ചത്. നിരവധി പേര്‍ക്ക് വീടുകള്‍ നഷ്ടമാവുകയും ചെയ്തിരുന്നു.
‘ഞങ്ങള്‍ കേരളത്തിനായി ഒരുമിച്ച് നിന്നു, ചെന്നൈക്കായി ഒരുമിച്ച് നിന്നു, ആര്‍മിക്കായി ഒരുമിച്ച് നിന്നു, കൊവിഡിനിടയില്‍ പലകാര്യങ്ങള്‍ക്കും ഞങ്ങള്‍ ഒരുമിച്ച് നിന്നു. ഇപ്പോള്‍ ഞങ്ങളുടെ നഗരവും ജനങ്ങളും ഒരു സഹായം തേടുകയാണ്,’ വിജയ് ദേവരകൊണ്ട ട്വീറ്റ് ചെയ്തു.
കര്‍ണാടക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് 10 ലക്ഷം രൂപ വിജയ് ദേവര കൊണ്ട സംഭാവനയായി നല്‍കുകയും ചെയ്തു.
‘ഈ വര്‍ഷം എല്ലാംകൊണ്ടും എല്ലാവര്‍ക്കും ദുരിതമായിരിക്കും. ഭേദപ്പെട്ട നിലയില്‍ നില്‍ക്കുന്നവര്‍ നിലവിലെ സാഹചര്യത്തില്‍ ബുദ്ധിമുട്ടനുഭവിക്കുന്നവരെ പറ്റുന്ന പോലെ സഹായിക്കാന്‍ മനസുകാണിക്കണം. ഒരിക്കല്‍ കൂടി നമ്മളില്‍പ്പെട്ടവരെ നമുക്ക് സഹായിക്കാം. സി.എം.ആര്‍.എഫിലേക്ക് ഞാന്‍ 10 ലക്ഷം രൂപ സംഭാവന നല്‍കുന്നു,’ അദ്ദേഹം മറ്റൊരു ട്വീറ്റില്‍ പറഞ്ഞു.