അബുദാബി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിൽ ചെന്നെെയ്ക്കെതിരെ രാജസ്ഥാന്‍ റോയല്‍സിന് ഏഴ് വിക്കറ്റ് ജയം. ടോസ് നേടി ആദ്യം ബാറ്റിംഗിനിറങ്ങിയ ചെന്നെെ സൂപ്പര്‍ കിംഗ്സ് 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 125 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ രാജസ്ഥാന്‍ 18 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 126 റണ്‍സ് നേടിയാണ് വിജയിച്ചത്.
രാജസ്ഥാനുവേണ്ടി ജോസ് ബട്‌ലര്‍ 48 പന്തില്‍ 70 റണ്‍സ് നേടി മാന്‍ ഓഫ് ദ മാച്ചായി. ചെന്നെെ ടീം ക്യാപ്ടന്‍ മഹേന്ദ്ര സിംഗ് ധോണി 28 പന്തില്‍ 28 റണ്‍സ് നേടി. രവീന്ദ്ര ജഡേജ 30 പന്തില്‍ 35 റണ്‍സ് നേടി മികച്ച പ്രകടനം കാഴ്ചവച്ചു.
ഇതുവരെ നടന്ന പത്ത് മത്സരങ്ങളില്‍ ഏഴ് എണ്ണത്തിലും പരാജയപ്പെട്ട ചെന്നെെ സൂപ്പര്‍ കിംഗ്സ് പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഇതോടെ ചെന്നെെയുടെ പ്ലേ ഓഫ് സാധ്യത മങ്ങി. ഈ ഐ.പി.എല്‍ സീസണിലെ ചെന്നെെ രാജസ്ഥാൻ ആദ്യ മത്സരത്തിലും ചെന്നൈ പരാജയപ്പെട്ടിരുന്നു. അന്ന് 16 റണ്‍സിനായിരുന്നു രാജസ്ഥാന്റെ വിജയം.