ശ്രീനഗർ: ജമ്മു കാശ്മീരില്‍ സുരക്ഷാ സേന ഒരു ഭീകരനെ വധിച്ചു. ഷോപിയാനിലെ മെല്‍ഹോര പ്രദേശത്ത് വൈകീട്ടോടെയാണ് സംഭവം. ഇയാളുടെ പക്കല്‍ നിന്നും ആയുധങ്ങളും സുരക്ഷാ സേന പിടിച്ചെടുത്തിട്ടുണ്ട്.
പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരരെ സൈന്യം വളഞ്ഞതായും വിവരമുണ്ട്.
മേഖലയില്‍ ഭീകരരുടെ സാന്നിദ്ധ്യമുള്ളതായി സുരക്ഷാ സേനയ്ക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധന നടത്തുന്നതിനിടെ ഭീകരര്‍ സെെനികരെ ആക്രമിക്കുകയായിരുന്നു. സൈന്യവും ശക്തമായി തിരിച്ചടിച്ചു.