ന്യൂഡെല്‍ഹി: ഉത്തര്‍പ്രദേശില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തണമെന്ന് സമാജ്‌വാദി പാര്‍ട്ടി. യോഗി സര്‍ക്കാര്‍ ഭരണം ക്രിമിനലുകള്‍ക്ക് മുന്‍പില്‍ അടിയറ വെച്ചിരിക്കുകയാണെന്നും എസ്.പി വക്താവ് സുനില്‍ സിങ് പറഞ്ഞു.
മുഖ്യമന്ത്രിക്ക് ഗുണ്ടകളെ ഭയമാണെന്നും എസ്പി കുറ്റപ്പെടുത്തി. ബല്ലിയ എന്ന് കേള്‍ക്കുന്നതു തന്നെ തനിക്കിപ്പോള്‍ ഭയമാണെന്ന് യോഗി ആദിത്യനാഥ് പറയുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഇതിനുശേഷമാണ് എസ്.പിയുടെ അഭിപ്രായപ്രകടനം.