60 വയസിനുമേല്‍ പ്രായമുള്ള സ്ത്രീകളിലും പുരുഷന്മാരിലും പൊതുവെ കണ്ടുവരുന്ന ഒരസുഖമാണ് കാല്‍മുട്ട് തേയ്മാനം കൊണ്ടുണ്ടാകുന്ന മുട്ടുവേദന. ഒബീസിറ്റി ഉള്ളവര്‍ക്ക് ഇത് അധികമായി കാണപ്പെടുന്നു. കാരണം അമിത വണ്ണം തന്നെയാണ്. മുട്ടുകള്‍ക്ക് താങ്ങാവുന്നതിലും അധികം ഭാരം പേറുന്നതുകൊണ്ടാണ് മുട്ടുവേദനയുണ്ടാകുന്നത്.
മുട്ടുകള്‍ക്ക് താങ്ങാവുന്ന ഭാരത്തെക്കാള്‍ 10 ശതമാനം ഭാരം മാത്രമെ ഇവയ്ക്ക് താങ്ങാന്‍ കഴിയുകയുള്ളു. അതിനും മേല്‍ താങ്ങുകയില്ല, ഒബീസിറ്റി മൂലം പതിയെ മുട്ടുകള്‍ക്ക് തേയ്മാനം ഉണ്ടാകുന്നു. ഫലമോ ? ….. നടക്കാന്‍ സാധിക്കാതെ വരുന്നു. നടത്തം കുറയുന്നതുമൂലം ശരീരഭാരം വീണ്ടും വര്‍ദ്ധിക്കുന്നു. അങ്ങനെ 45- 50 വയസിനുള്ളില്‍ തന്നെ മുട്ടുവേദന ഉണ്ടാകുന്നു. അതുകൊണ്ട് അമിതവണ്ണമുള്ളവര്‍ ആരംഭത്തില്‍ തന്നെ വണ്ണം കുറച്ചാല്‍ ഒരു പരിധിവരെ തേയ്മാനം തടയാനാകും. ഈ വേദന രൂക്ഷമായാല്‍ കാല്‍മുട്ട് മാറ്റിവെയ്ക്കല്‍ സര്‍ജറി നടത്തേണ്ടിവരും. എന്നാല്‍ അമിതവണ്ണം കുറയ്ക്കാതെ ഈ ശസ്ത്രകിയ നടത്തിയിട്ട് പ്രയോജനമില്ല.
മുട്ടുവേദന വരാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ :
* മധ്യവയസ്സു കടക്കുമ്പോള്‍ തന്നെ മുട്ടുവേദന ഇന്നൊരു സാധാരണ പ്രശ്നമായി മാറുകയാണ്. മുട്ടുവേദന വരാതെ പ്രതിരോധിക്കാനാകും.
* ശരീരഭാരം അമിതമാകാതെ നോക്കുക. ഉയരത്തിനനുസരിച്ച് ഉചിതമായ ശരീരഭാരം നിലനിര്‍ത്തുന്നവരില്‍ മുട്ടുവേദന വരാന്‍ സാധ്യത കുറയും.
* കൃത്യമായ അളവും പാകവും വേണ്ടത്ര മൃദുത്വവുള്ള പാദരക്ഷകള്‍ ഉപയോഗിക്കാന്‍ ശ്രമിക്കുക.
* എന്തു വ്യായാമം ചെയ്യുമ്പോഴും വാം അപ് വ്യായാമങ്ങള്‍ ചെയ്ത് പേശികളെ ഉണര്‍ത്തിയശേഷം മാത്രം വ്യായാമം ചെയ്യുന്നത് മുട്ടുവേദനാസാധ്യത തടയും.
* നടത്തമോ നീന്തലോ ശീലിക്കുന്നവര്‍ക്ക് മുട്ടുവേദന വരാനുള്ള സാധ്യത കുറയും.
* മുട്ടുകളെ താങ്ങുന്ന കാല്‍പേശികള്‍ക്ക് ഉറപ്പ് കൂട്ടുന്ന വിധത്തിലുള്ള വെയ്റ്റ് ട്രെയ്നിങ് വ്യായാമങ്ങള്‍ ശീലമാക്കിയവരിലും മുട്ടുവേദന വരാനിടയില്ല