ലഡാക്ക്: ലഡാക്കില്‍ ചൈനീസ് സൈനികനെ സുരക്ഷാ സേന പിടികൂടി. അതിര്‍ത്തിക്ക് സമീപം സൈനിക രേഖകളുമായാണ് ഇയാള്‍ പിടിയിലായത്. ചൈനീസ് സേനാംഗം അബദ്ധത്തില്‍ അതിര്‍ത്തി ഭേഭിച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ഇയാളെ ചൈനിസ് സേനയ്ക്ക് കൈമാറും. ചുമാര്‍-ഡെംചോക്ക് പ്രദേശത്ത് റോന്ത് ചുറ്റുകയായിരുന്ന ഇന്ത്യന്‍ സേനയാണ് ചൈനിസ് സൈനികനെ പിടികൂടിയത്.
മെയ് മുതല്‍ ലഡാക്കിലെ യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ ഇന്ത്യ ചൈനീസ് സൈനിക സംഘര്‍ഷം നിലനില്‍ക്കുകയാണ്. ജൂണില്‍ ഗാല്‍വാന്‍ വാലിയില്‍ ചൈനീസ് സൈന്യം നടത്തിയ ആക്രമണത്തില്‍ 20 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.
ഇന്ത്യ ചൈന അതിര്‍ത്തി സംഘര്‍ഷം പരിഹരിക്കുന്നതിന് ഇരുരാജ്യങ്ങളും തമ്മില്‍ നിരവധി തവണ സൈനിക, നയതന്ത്ര ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും സ്ഥിതിഗതികള്‍ പുനഃസ്ഥാപിക്കാനായിട്ടില്ല. അതിര്‍ത്തിയില്‍ നിന്നും പിന്‍മാറുന്നതിനുള്ള കരാറുകള്‍ പാലിക്കാന്‍ ചൈന ഇതുവരെ സമ്മതിച്ചിട്ടില്ല.