ശരീര സൗന്ദര്യം ശ്രദ്ധിക്കുന്നവരാണോ നിങ്ങള്‍.. എങ്കില്‍ ഡീറ്റോക്സ് ഡ്രിങ്ക്സുകളെ പറ്റി തീര്‍ച്ചയായും അറിഞ്ഞിരിക്കണം. ഡീറ്റോക്സ് ഡ്രിങ്ക്സുകള്‍ ശരീരത്തിലെ വിഷാംശം പൂര്‍ണ്ണമായും പുറന്തള്ളി ശരീരം ശുദ്ധീകരിക്കാന്‍ സഹായിക്കുന്നു. കൂടാതെ ശരീരത്തില്‍ അടിഞ്ഞു കൂടുന്ന കൊഴുപ്പ് ഉരുക്കി കളയാനും ഇവ വളരെ നല്ലതാണ്. ഇത്തരത്തിലുള്ള ഒരു ഡ്രിങ്ക്സാണ് കറിവേപ്പില ജ്യൂസ്. ശരീരത്തില്‍ അടിയുന്ന അനാവശ്യ കൊഴുപ്പുകറ്റി ശരീരഭാരം കുറച്ച് സൗന്ദര്യം നിലനിര്‍ത്താന്‍ കറിവേപ്പില ജ്യൂസ് സഹായിക്കും.
ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന ധാരാളം ഭക്ഷ്യ വസ്തുകള്‍ നിങ്ങളുടെ അടുക്കളയില്‍ തന്നെ ലഭ്യമാണ്. അതില്‍ പ്രധാനിയാണ് കറിവേപ്പില. കൂടാതെ കറിവേപ്പിന്റെ ഇലകളില്‍ കാര്‍ബോഹൈഡ്രേറ്റ്, ഫൈബര്‍, ഫോസ്ഫറസ്, മഗ്നീഷ്യം, ചെമ്പ് എന്നിവ അടങ്ങിയിട്ടുണ്ട്. വിറ്റാമിന്‍ എ, ബി, സി, ബി 2 എന്നിവയുടെ കലവറയാണ് കറിവേപ്പില. പ്രധാന ആന്റിഓക്‌സിഡന്റ് ഗുണങ്ങളുള്ള കാര്‍ബസോള്‍ ആല്‍ക്കലോയിഡുകളും കറിവേപ്പിലയില്‍ അടങ്ങിയിട്ടുണ്ട്.
* ഗുണങ്ങള്‍ :
ആരോഗ്യകരമായ ദഹനവ്യവസ്ഥ നേടുവാന്‍ കറിവേപ്പില നിങ്ങളെ സഹായിക്കുന്നു. കറിവേപ്പില കഴിക്കുന്നത് ദഹനക്കേട് എന്ന പ്രശ്‌നത്തില്‍ നിന്ന് ആശ്വാസം നല്‍കുകയും മലവിസര്‍ജ്ജനം എളുപ്പമാക്കുകയും ചെയ്യുന്നു. നിങ്ങളുടെ വയറും കുടലും ആരോഗ്യകരമായി നിലനിര്‍ത്താന്‍ ഇവ സഹായിക്കുന്നു, ഇത് മെറ്റബോളിസം മെച്ചപ്പെടുത്തുകയും ശരീരഭാരം കുറയ്ക്കുന്നതിനുള്ള പ്രക്രിയ വേഗത്തിലാക്കുകയും ചെയ്യുന്നു.
ഇതിനുപുറമെ, കറിവേപ്പിലയില്‍ ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്, ഇത് നിങ്ങളുടെ ശരീരത്തെ പുറത്തു നിന്നുള്ള രോഗകാരികളില്‍ നിന്ന് സംരക്ഷിക്കും. മാത്രമല്ല, ഇവ ക്യാന്‍സറിനുള്ള അപകട സാധ്യത കുറയ്ക്കുകയും, ഹൃദ്രോഗങ്ങള്‍, ചര്‍മ്മ പ്രശ്നങ്ങള്‍ എന്നിവ ഒഴിവാക്കുകയും നിങ്ങളുടെ കാഴ്ചശക്തിക്ക് ഗുണം ചെയ്യുകയും ചെയ്യും.
കറിവേപ്പില ജ്യൂസ് തയ്യാറാക്കുന്ന വിധം :
കറിവേപ്പിന്റെ ഇലകള്‍( 20 എണ്ണം) എടുത്ത് നന്നായി കഴുകുക. ശേഷം അവയെ ഒരു മിക്സിയില്‍ ഇട്ട്, ഒരു ഗ്ലാസ് വെള്ളം ചേര്‍ത്ത് ശരിയായി മിശ്രിതമാക്കുക. നിങ്ങളുടെ പാനീയം തയ്യാറായി കഴിഞ്ഞു… ജ്യൂസിന്റെ ക്ഷാര രുചി കുറയ്ക്കുന്നതിന് അതില്‍ കുറച്ച് നാരങ്ങ നീരും പുതിനയിലയും അല്‍പം ഇഞ്ചിയും ചേര്‍ക്കാം.
അധിക ഭാരം കുറയ്ക്കാനായി എല്ലാ ദിവസവും രാവിലെ ഈ ജ്യൂസ് കുടിക്കുക.