ന്യൂ ഡല്‍ഹി: ഡല്‍ഹിയില്‍ സെപ്റ്റിക്ക് ടാങ്ക് വൃത്തിയാക്കുന്നിതിനിടെ രണ്ടു പേർ മരിച്ചു. ഒരാൾ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ. ആസാദ് പൂർ പ്രദേശത്തെ ഫാക്ടറിയിലാണ് സംഭവം. ഫാക്ടറി ഉടമ രാജേന്ദ്ര സോണി, കരാറുക്കാരൻ പ്രമോദ് ദംഗിയും പൊലീസ് കസ്റ്റഡിയിലായി -എഎൻഐ റിപ്പോർട്ട്.
ടാങ്കിലിറങ്ങിയ ഏഴ് തൊഴിലാളികളിൽ ആറു പേരെ ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചതിനെ തുടർന്ന് ആശുപത്രിയിലെത്തിച്ചുവെങ്കിലും രണ്ടു പേർ മരിച്ചു. യുപി കുർജസ്വദേശികളായ ഇദ്രിസ്, സലിം എന്നിവർക്കാണ് ജീവഹാനിയുണ്ടായത്.
ഒരു തൊഴിലാളി ഇപ്പോഴും ചികത്സയിലാണ്. മറ്റുള്ളവരെ ഡിസ്ചാർജ് ചെയ്തു. ബന്ധപ്പെട്ട സെക്ഷനുകൾ ചേർത്ത് പൊലീസ് എഫ്ഐആർ റജിസ്ട്രർ ചെയ്ത് വിശദമായ അന്വേഷണം തുടങ്ങി.