ന്യൂഡെല്‍ഹി: യുപിയില്‍ ബലാത്സംഗങ്ങള്‍ തുടരുന്നു. കഴിഞ്ഞ ദിവസം 15 വയസുകാരി ബലാത്സംഗത്തിന് ഇരയായി. കിഴക്കന്‍ യുപിയിലെ ജന്‍പൂര്‍ ജില്ല സിക്കാര പ്രദേശത്താണ് സംഭവം. നെല്‍ വയലില്‍ വച്ച് രണ്ടുപേര്‍ കുട്ടിയെ ബലാത്സംഗം ചെയ്തുവെന്ന് പൊലീസ് വൃത്തങ്ങള്‍ പറയുന്നു – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.
മരുന്നു വാങ്ങിച്ച് വീട്ടിലേക്ക് മടങ്ങിവരുന്നിനിടെ കുട്ടിയെ ബലമായി കീഴ്‌പ്പെടുത്തി ബലാത്സംഗത്തിനിരയാക്കുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞതായി പൊലീസ് പറയുന്നു. പെണ്‍കുട്ടി സംഭവം വീട്ടുക്കാരെ അറിയിച്ചിതിനെ തുടര്‍ന്നാണ് പൊലീസില്‍ പരാതി സമര്‍പ്പിക്കപ്പെട്ടത്. പോസ്‌കോ വകുപ്പുകള്‍ ചേര്‍ത്ത് എഫ് ഐ ആര്‍ റജിസ്ട്രര്‍ ചെയ്തതായി പൊലീസ് പറഞ്ഞു. കുറ്റവാളികളെ പിടികൂടാനായിട്ടില്ല.