വെല്ലിംഗ്ടൺ: തെരഞ്ഞെടുപ്പിലെ തകർപ്പൻ വിജയത്തിന് ശേഷം ന്യൂസിലാൻഡിൽ പുതിയ സർക്കാർ മൂന്ന് ആഴ്ചയ്ക്കുള്ളിൽ രൂപീകരിക്കുമെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ. അതേസമയം, തനിച്ച് ഭരിക്കുമോ അതോ സഖ്യം രുപീകരിക്കുമോ എന്ന കാര്യത്തെ കുറിച്ച് അവർ വ്യക്തമാക്കിയിട്ടില്ല.
ഇന്നലെയാണ് ജസീന്തയുടെ നേതൃത്വത്തിലുള്ള ഇടത് ലേബർ പാർട്ടി വാൻ വിജയം നേടിയത്. ആകെയുള്ള 120 സീറ്റിൽ 64 സീറ്റും നേടിയായിരുന്നു വിജയം. കാൽ നൂറ്റാണ്ടിന് ശേഷമാണ് ന്യൂസിലാൻഡിൽ ഒരു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടി ഒറ്റക്ക് വിജയം നേടുന്നത്.
കഴിഞ്ഞ മൂന്ന് വർഷമായി ഗ്രീൻ പാർട്ടി, ന്യൂസിലാൻഡ് ഫസ്റ്റ് പാർട്ടി എന്നിവരുമായുള്ള സഖ്യത്തിലാണ് ജസിത ന്യൂസിലാൻഡ് ഭരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ അവർക്ക് ഒറ്റക്ക് ഭരിക്കാമെങ്കിലും ഇവരുമായുള്ള ധാരണകൾ ഉള്ളതിനാൽ സഖ്യമായി ഭരിക്കാനാണ് സാധ്യത.
ഞാൻ ഒരു സമവായ നിർമ്മാതാവാണ്, പക്ഷേ എനിക്ക് ലേബറിന് നൽകിയ ഉറപ്പിനൊപ്പം ഞാൻ പ്രവർത്തിക്കേണ്ടതുണ്ട്. ഗ്രീൻസ് പാർട്ടിയുമായി അടുത്ത ആഴ്ചയിൽ ഞാൻ സംസാരിക്കുണ്ട്. നിലവിലെ സാഹചര്യത്തിൽ ഒരു അന്തിമ തീരുമാനത്തിൽ എത്തുന്നില്ല – ജസീന്ത ആർഡൻ പറഞ്ഞു.
ജസീന്തയുടെ എതിരാളിയും സെന്‍റര്‍-റൈറ്റ് നാഷണല്‍ പാര്‍ട്ടി നേതാവുമായ ജുഡിത്ത് കോളിന്‍സിന് 26 ശതമാനം വോട്ടും 34 സീറ്റുകളും മാത്രമാണ് നേടാനായത്.കോവിഡ് പ്രതിരോധം മുന്‍നിര്‍ത്തിയായിരുന്നു ജസീന്ത ആര്‍ഡനിന്റെ പ്രചാരണം. കോവിഡിന്റെ സമൂഹ വ്യാപനം തടയാനായത് അവര്‍ പ്രധാനനേട്ടമാക്കി ഉയര്‍ത്തിക്കാട്ടി.
അതേസമയം ന്യൂസിലാന്‍ഡില്‍ നിലവില്‍ ഉള്ളത് വെറും 40 കോവിഡ് രോഗികള്‍ മാത്രമാണ്. ജനങ്ങള്‍ മാസ്ക് അണിഞ്ഞു നടക്കേണ്ടതില്ലാത്ത അപൂര്‍വം രാജ്യങ്ങളിലൊന്നാണ് ന്യൂസിലാൻഡ്