കുട്ടികളെ മിടുക്കരായി വളരാൻ ആഗ്രഹിക്കാത്തവരായ മാതാപിതാക്കളുണ്ടാവില്ല. മാതാപിതാക്കൾ തങ്ങളുടെ ആഗ്രഹങ്ങൾക്കൊത്തുയരാൻ വേണ്ടി കുട്ടികളിൽ പല കാര്യങ്ങളും അടിച്ചേൽപ്പിക്കാറുണ്ട്. യഥാർത്ഥത്തിൽ കുട്ടികളെ നല്ലവരാക്കുന്നതും,വഷളാക്കുന്നതും മാതാപിതാക്കൾ തന്നെയാണ്.
കുട്ടികളുമായി കൂടുതൽ സമയം കണ്ടെത്താം
കുഞ്ഞുങ്ങളുടെ സ്വഭാവ രൂപീകരണം എന്നത് സ്വാഭാവികമായ ഒരു പരിണാമം മാത്രമല്ല, മറ്റ് നിരവധി നിര്‍ണ്ണായക ഘടകങ്ങളുടെ സ്വാധീനത്തിലൂടെ വളര്‍ന്ന് വികസിക്കുന്ന പ്രക്രിയ കൂടിയാണ്. ഈ സ്വാധീന ഘടകങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടത് വീട്ടിലെ അന്തരീക്ഷവും , രീതികളും സ്വന്തം രക്ഷിതാക്കളുടെ ഇടപെടലുകളുമാണ്. മറ്റ് ഭാതിക വസ്തുക്കളെക്കാളും കുട്ടികൾ മാതാപിതാക്കൾ, സുഹൃത്തുക്കൾ, എന്നിവരുമായി കൂടുതൽ സമയം ആഗ്രഹിക്കുന്നുവെന്ന് എണ്ണമറ്റ സർവ്വേകൾ പറയുന്നത് സന്തോഷം എന്നത്ഹ്രസ്വമാണ്, അതേസമയം അനുഭവങ്ങൾ കൂടുതൽ കാലം നിലനിൽക്കുന്ന ഓർമ്മകൾ കുട്ടികളിൽ സൃഷ്ടിക്കുന്നു.
നല്ല ശീലങ്ങൾ പഠിപ്പിക്കുക
കൃത്യമായ ദിനചര്യകള്‍, ആഹാരം കഴിക്കല്‍, കൈ കഴുകി വൃത്തിയാക്കല്‍, പല്ലും വായയും വൃത്തിയാക്കല്‍, മലമൂത്ര വിസര്‍ജ്ജനം, കുളി വസ്ത്രധാരണം, ഉറക്കം, പുസ്തകങ്ങളും മറ്റ് വസ്തുക്കളും സൂക്ഷിച്ച് വെക്കല്‍ തുടങ്ങിയ ദൈനംദിന പ്രവര്‍ത്തികള്‍ അടുക്കും ചിട്ടയോടും കൂടി സ്വയം ചെയ്യാന്‍ കുട്ടികളെ പ്രാപ്തരാക്കേണ്ട ഉത്തരവാദിത്വം രക്ഷിതാക്കള്‍ക്കാണ്. സ്വന്തം ഭക്ഷണപാത്രങ്ങള്‍ കഴുകിവെക്കാനും പിന്നീട് ഭക്ഷണം സ്വയം പാകം ചെയ്യാനും ആണ്‍, പെണ്‍ വ്യത്യാസമില്ലാതെ എല്ലാ കുട്ടികളും പഠിച്ചിരിക്കണം.സ്വന്തം കളിപ്പാട്ടങ്ങള്‍ അടുക്കി വയ്ക്കുക തുടങ്ങി ചെറിയ ചെറിയ കാര്യങ്ങള്‍ സ്വയം ചെയ്യാന്‍ ശീലിപ്പിക്കാം. പഠനമേശ വൃത്തിയാക്കുക, സ്‌കൂള്‍ ബാഗില്‍ പുസ്തകങ്ങള്‍ അടുക്കി വയ്ക്കുക തുടങ്ങിയ കാര്യങ്ങള്‍ കുട്ടികള്‍ സ്വയം ചെയ്യട്ടെ.
മാതാപിതാക്കൾ മാതൃകയാവാം
കുട്ടികളില്‍ കാണാനാഗ്രഹിക്കുന്ന നല്ല പെരുമാറ്റങ്ങളുടെ മാതൃകയായിരിക്കണം വീട്ടില്‍ അച്ഛനമ്മമാര്‍. കുഞ്ഞുങ്ങളെ ഒച്ചവെച്ച് ശകാരിച്ച് വളര്‍ത്തിയാല്‍ , ഭാവിയില്‍ അവര്‍ മറ്റുള്ളവരോടും അതേ രീതിയില്‍ തന്നെയായിരിക്കും പെരുമാറുക. രക്ഷിതാക്കള്‍ പരസ്പര ബഹുമാനത്തോടെ പെരുമാറുന്ന വീട്ടിലെ കുട്ടികള്‍ ബഹുമാന പുരസ്സരമായിരിക്കും സ്വന്തം രക്ഷിതാക്കളോടും മറ്റുള്ളവരോടും പെരുമാറുക.കുടുംബാംഗങ്ങള്‍ ഭക്ഷണം കഴിക്കുമ്ബോള്‍ ഒരു ചെറിയ ബൗളില്‍ ലഘുഭക്ഷണം നല്‍കി അവരെക്കൂടി ഒപ്പമിരുത്തുക.സൗഹൃദങ്ങള്‍ ജീവിതത്തില്‍ വളരെ പ്രധാനമാണെന്നു കുട്ടിയെ പറഞ്ഞു മനസ്സിലാക്കണം. കുഞ്ഞുങ്ങളുടെ മാനസികവളര്‍ച്ചയ്ക്കു സൗഹൃദങ്ങള്‍ വളരെ പ്രധാനമാണ്. നല്ല കൂട്ടുകാരെ തിരഞ്ഞെടുക്കാന്‍ കുട്ടികളെ സഹായിക്കണം.
അമിത വാത്സല്യം വേണ്ട
അമിത വാത്സല്യ പ്രകടനങ്ങള്‍ , തനിയ്ക്ക് മാത്രം പ്രത്യേക അവകാശങ്ങളുണ്ടെന്ന തെററുദ്ധാരണയ്ക്കും പിന്നീട് ദുര്‍വാശിയ്ക്കും കാരണമാകും.വീട്ടില്‍ വ്യക്തമായ നിയമങ്ങള്‍ ഉണ്ടായിരിക്കണം. അവ എല്ലാവര്‍ക്കും ഒരു പോലെ ബാധകമായിരിക്കണം.കുട്ടികളും രക്ഷിതാക്കളും തമ്മിലുള്ള പരസ്പര ബഹുമാനമായിരിക്കണം അനുസരണത്തിന്റെ അടിസ്ഥാനം . സങ്കോചമില്ലാതെ ഏത് അപരിചിതരേയും അപരിചിത സാഹചര്യങ്ങളേയും ആത്മവിശ്വാസത്തോടെ അഭിമുഖീകരിക്കാനുള്ള കഴിവ് , തങ്ങളുടെ കുട്ടികളില്‍ വികസിപ്പിക്കാന്‍ രക്ഷിതാക്കള്‍ ബോധപൂര്‍വ്വം ശ്രമിക്കണം
നല്ല കാര്യങ്ങൾക്ക് അഭിനന്ദിക്കാം
കുഞ്ഞുങ്ങള്‍ കാണിക്കുന്ന നല്ല പെരുമാറ്റങ്ങളെ ഉടനടി പ്രോത്സാഹിപ്പിക്കുകയും മോശമായ വാക്കുകളെയും പ്രവര്‍ത്തികളെയും അവഗണിക്കുകയും ചെയ്യണം. രൂക്ഷമായ പ്രതികരണങ്ങള്‍ ചീത്ത വാക്കുകള്‍ ഓര്‍മ്മിക്കാനും പിന്നീട് ആവര്‍ത്തിക്കാനും ഇടയാക്കും