മതനിന്ദ നടത്തിയെന്നാരോപിച്ച് ചരിത്ര അധ്യാപകനെ തല അറുത്ത് കൊലപ്പെടുത്തി. ഫ്രഞ്ച് തലസ്ഥാനമായ പാരീസിലാണ് സംഭവം. പ്രവാചകന്‍റെ ചിത്രം കാണിച്ച് ക്ലാസ് എടുത്തുവെന്ന് ആരോപിച്ചാണ് ചരിത്ര അധ്യാപകനെ തലയറുത്ത് കൊലപ്പെടുത്തിയത്. അക്രമിയെ പിന്നീട് പൊലീസ് വെടിവച്ചു കൊലപ്പെടുത്തിയതായി റിപ്പോര്‍ട്ട് ചെയ്തു.
വെള്ളിയാഴ്ച വൈകീട്ട് അഞ്ചു മണിയോടെയാണ് സംഭവം നടന്നത്. അധ്യാപകന്‍ പഠിപ്പിക്കുന്ന സ്കൂളിന് അടുത്തുവച്ചാണ് അക്രമി കൊലപാതകം നടത്തിയത്. അതേ സമയം ഇത് ഭീകരാക്രമണമാണെന്ന് പ്രസിഡന്‍റ് മാധ്യമങ്ങളെ അറിയിച്ചു. പടിഞ്ഞാറന്‍ പാരീസിലെ പ്രാന്ത പ്രദേശമായ കോണ്‍ഫ്ലിയാന്‍സ് സെയ്ന്‍റ് ഹോണറീനിലാണ് സംഭവം അരങ്ങേറിയത്.