ഉത്തർപ്രദേശിലെ ഹത്രാസിൽ ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയത് റിപ്പോർട്ട് ചെയ്യാൻ പോവുന്നതിനിടെ അറസ്റ്റിലായ മാധ്യമപ്രവർത്തകൻ സിദ്ദിഖ് കാപ്പനെതിരെ പൊലീസ് ഒരു കേസ് കൂടി രജിസ്റ്റർ ചെയ്തു.
ഒക്ടോബർ അഞ്ചിനാണ് സിദ്ദിഖ് കാപ്പൻ ഹത്രാസിലേക്ക് റിപ്പോർട്ടിംഗിനായി പോയത്. എന്നാൽ നാലാം തിയ്യതി രജിസ്റ്റർ ചെയ്ത കേസിലാണ് സിദ്ദിഖിനെ യു.പി പൊലീസ് പ്രതിചേർത്തത്.
ഹത്രാസിൽ കലാപത്തിന് ശ്രമിച്ചെന്ന കേസിലാണ് സിദ്ദിഖ് കാപ്പനെ പ്രതിയാക്കിയത്. നേരത്തെ യു.എ.പി.എ, രാജദ്രോഹം എന്നീ വകുപ്പുകൾ ചുമത്തി മഥുരയിൽ സിദ്ദിഖ് കാപ്പനെതിരെ കേസ് രജിസ്റ്റർ ചെയ്തിരുന്നു. പുതിയ കേസിലും രാജ്യദ്രോഹം ചുമത്തിയിട്ടുണ്ട്.
അതേസമയം സിദ്ദിഖ് കാപ്പന്‍റെ മോചനമാവശ്യപ്പെട്ട് കുടുംബാഗങ്ങള്‍ സമരം തുടങ്ങി. മലപ്പുറം കളക്ടറേറ്റിന് മുന്നിലാണ് കുടുംബാഗങ്ങള്‍ ഉള്‍പ്പെട്ടവര്‍ സമരം നടത്തുന്നത്.