നല്ല കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയ താരമാണ് മിയ ജോര്‍ജ്. വിവാഹ ശേഷം അഭിനയിക്കുമോ എന്ന ചോദ്യത്തിന് ഞാനിവിടെ തന്നെ ഉണ്ടാകും എന്നായിരുന്നു മിയയുടെ മറുപടി. ഇപ്പോഴിതാ മിയയുടെ വാക്ക് യാഥാര്‍ഥ്യമായിരിക്കുകയാണ്.
ആദ്യമായി ടൈറ്റില്‍ റോള്‍ ചെയ്യുന്ന ചിത്രവുമായാണ് വിവാഹ ശേഷമുള്ള മിയയുടെ വരവ്. നവീന്‍ ജോണ്‍ ആണ് ചിത്ത്രതിന്റെ തിരക്കഥാകൃത്ത്. സൈജു എസ്എസ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ദിനേശ് കൊല്ലപ്പള്ളി നിര്‍മിക്കുന്ന CID ഷീലയുടെ എഡിറ്റിങ് മഹേഷ് നാരായണന് ആണ്. രാജീവ് വിജയ് ക്യാമറയും പ്രകാശ് അലക്സ് മ്യൂസിക്കും കൈകാര്യം ചെയ്യുന്നു. പ്രൊഡക്ഷന്‍ കണ്ട്രോളര് സതീഷ് കാവില്‍ കോട്ട.