ലക്നൗ: ഉത്തർപ്രദേശ് പിൽബിത്ത് ജില്ലയിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് ഏഴു പേർക്ക് ജീവഹാനി. 30 ഓളം പേർക്ക് പരിക്ക്- എഎൻഐ റിപ്പോർട്ട്.
ഇന്ന് രാവിലെയായിരുന്നു അപകടം. പിൽബിത്ത് ജില്ല പുരണപൂർ പ്രദേശത്താണ് അപകടം നടന്നതെന്ന് പിൽബിത്ത് ജില്ലാ പൊലീസ് സുപ്രണ്ടൻ്റ് ജയ് പ്രകാശ് പറഞ്ഞു.
ലക്നൗവിൽ നിന്ന് പിൽബിത്തിലേക്ക് പോകുന്ന ബസും പിക്ക് അപ്പ് വാഹനവും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ ബസ് വയലിലേക്ക് മറിഞ്ഞു. യാത്രക്കാർ ചതഞ്ഞരഞ്ഞതായി പൊലീസ് പറഞ്ഞു.
പിക്ക് അപ്പിലുണ്ടായിരുന്നവർക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ടെന്ന് പൊലീസ് സൂപ്രണ്ടൻ്റ് അറിയിച്ചു. പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അപകടത്തില്‍ മരണപ്പെട്ടവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്ന് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. പരിക്കേറ്റവര്‍ക്ക് മികച്ച ചികിത്സ ഉറപ്പുവരുത്താന്‍ മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.