മുംബൈ: മയക്കുമരുന്ന് കേസില്‍ ബോളിവുഡ് നടന്‍ വിവേക് ഒബ്രോയിയുടെ പങ്ക് അന്വേഷിക്കണമെന്ന് മഹാരാഷ്‌ട്ര ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്. ബോളിവുഡ് താരങ്ങള്‍ പ്രതികളായ മയക്കുമരുന്ന് കേസ് അന്വേഷണത്തിെന്റ പരിധിയില്‍ വിവേക് ഒബ്രോയിയേയും നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഉള്‍പ്പെടുത്തണമെന്ന് ദേശ്മുഖ് ആവശ്യപ്പെട്ടു. നാര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയില്‍ നിന്ന് നടപടിയുണ്ടായില്ലെങ്കില്‍ കേസില്‍ മുംബൈ പൊലീസ് അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
വിവേക് ഒബ്റോയിയുടെ മുംബയിലെ വസതിയില്‍ ബംഗളൂരു പൊലീസ് റെയ്‌ഡ് നടത്തിയതിനും വിവേകിന്റെ ഭാര്യ പ്രിയങ്കയ്ക്ക് ക്രൈംബ്രാഞ്ച് നോട്ടീസ് അയച്ചതിനും പിന്നാലെ വിവേകിനെതിരെ അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് പ്രതിനിധി സംഘം അനില്‍ ദേശ്‌മുഖിനെ സമീപിച്ചിരുന്നു. വിവേകിന്റെ ഭാര്യ പ്രിയങ്കയുടെ സഹോദരന്‍ ആദിത്യ ആല്‍വ ബംഗളൂരു മയക്കുമരുന്ന് കേസിലെ പ്രതികളില്‍ ഒരാളാണ്. ആദിത്യ നിലവില്‍ ഒളിവിലാണ്.
കര്‍ണാടക മുന്‍ മന്ത്രി ജീവരാജ് ആല്‍വയുടെ മകനാണ് ആദിത്യ. ബംഗളൂരു സെന്‍ട്രല്‍ ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകാനാണ് പ്രിയങ്കയ്ക്ക് നോട്ടീസ് അയച്ചിരിക്കുന്നത്. ഒളിവില്‍ കഴിയുന്ന ആദിത്യയെ തേടിയാണ് വിവേകിന്റെ വീട്ടില്‍ പൊലീസ് റെയ്ഡ് നടത്തിയത്.