റിയാദ്: സൗദി അറേബ്യയിൽ ഇന്ന് 472 പേർക്ക് പുതുതായി കോവിഡ് സ്ഥിരീകരിച്ചു. 507 പേര്‍ രോഗമുക്തി നേടി. രോഗം ബാധിച്ച് 19 പേർ മരിച്ചു.
രാജ്യത്ത് ആകെ റിപ്പോർട്ട് ചെയ്ത 3,41,062 പോസിറ്റീവ് കേസുകളിൽ 3,27,327 പേർ രോഗമുക്തി നേടി. രാജ്യത്തെ കൊവിഡ് രോഗമുക്തി നിരക്ക് 96.1 ശതമാനമായി. ആകെ മരണസംഖ്യ 5127 ആണ്. മരണനിരക്ക് 1.5 ശതമാനമായി. രോഗബാധിതരായി രാജ്യത്ത് ബാക്കിയുള്ളത് 8608 പേരാണ്. അതിൽ 829 പേരുടെ നില ഗുരുതരമാണ്.
24 മണിക്കൂറിനിടെ പുതിയ കോവിഡ് കേസുകൾ ഏറ്റവും കൂടുതൽ റിപ്പോർട്ട് ചെയ്തത് മദീനയിലാണ്. വ്യാഴാഴ്ച നടത്തിയ 52,966 ടെസ്റ്റ് ഉൾപ്പെടെ രാജ്യത്ത് ഇതുവരെ നടന്ന ആകെ കോവിഡ് ടെസ്റ്റുകളുടെ എണ്ണം 7,214,793 ആയി.