ന്യൂഡെല്‍ഹി: ഇന്ത്യയില്‍ ഇന്ന് മുതല്‍ സിനിമാ തിയറ്ററുകള്‍ പ്രവര്‍ത്തനം ആരംഭിക്കും. കര്‍ശന മാര്‍ഗ നിര്‍ദേശങ്ങള്‍ അനുസരിച്ചാവും സിനിമാപ്രദര്‍ശനം പുനരാരംഭിക്കുക. ചലച്ചിത്രമേഖല വളരെ വേഗം പഴയ പ്രതാപം വീണ്ടെടുക്കുന്നത് കാണാനാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് കേന്ദ്ര പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ പറഞ്ഞു.
കോവിഡ് സാഹചര്യം കണക്കിലെടുത്ത് തിയറ്ററില്‍ 50% പേരെ മാത്രമേ പ്രവേശിപ്പിക്കുകയുള്ളു. ബാക്കി സീറ്റുകളില്‍ ഇവിടെ ഇരിക്കരുത് എന്ന് എഴുതി പ്രദര്‍ശിപ്പിക്കണം, ടിക്കറ്റ് കൗണ്ടറുകളുടെ എണ്ണം വര്‍ധിപ്പിക്കണം, നിബന്ധനകള്‍ സ്‌ക്രീനില്‍ പ്രദര്‍ശിപ്പിക്കണം, സാനിറ്റൈസര്‍ അടക്കം എല്ലാ സവിധാനങ്ങളും ഒരുക്കണം, ഹാള്‍ ക്യത്യമായ ഇടവേളകളില്‍ അണുവിമുക്തമാക്കണം എന്നിങ്ങനെ കര്‍ശന മാര്‍ഗ നിര്‍ദേശങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയിരിക്കുന്നത്.
കൂടാതെ തിയറ്ററുകളില്‍ എത്തുന്നവര്‍ക്ക് ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാണ്. എല്ലാവരും ഉത്തരവാദിത്വത്തൊടെ സാഹചര്യത്തെ കൈകാര്യം ചെയ്യണമെന്നും പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവേദ്കര്‍ അഭ്യര്‍ത്ഥിച്ചു.