ലക്‌നൗ: സമാജ് വാദി നേതാവ് മുലായം സിംഗ് യാദവിന് കോവിഡ് സ്ഥിരീകരിച്ചു. സമാജ് വാദി പാര്‍ട്ടി ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. എന്നാല്‍ അദ്ദേഹത്തിന് ഇതുവരെ രോഗലക്ഷണങ്ങളൊന്നും ഇല്ലെന്നും അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കി.
അദ്ദേഹം വീട്ടിൽ തന്നെയാണ് ഡോക്ടർമാരുടെ പരിചരണത്തിൽ കഴിയുന്നത്. ആരോഗ്യനിലയുടെ അടിസ്ഥാനത്തിൽ അദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റാനാണ് ഡോക്ടർമാരുടെ തീരുമാനം.
നേരത്തെ മൂത്രാശയ സംബന്ധമായ അസുഖത്തെ തുടർന്ന് മെഡാന്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നപ്പോൾ അദ്ദേഹത്തെ കോവിഡ് പരിശോധയ്ക്ക് വിധേയനാക്കിയിരുന്നു. എന്നാൽ പരിശോധനയിൽ ഫലം നെഗറ്റീവ് ആയിരുന്നു.