ദുബായ്: യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1431 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 1652 പേര്‍ രോഗമുക്തി നേടി. രണ്ടു പേര്‍ രോഗം ബാധിച്ച് മരിച്ചു. ഇതോടെ ആകെ മരണ സംഖ്യ 450 കവിഞ്ഞു.
നിലവില്‍ 7,930 പേരാണ് രാജ്യത്ത് ആകെ ചികിത്സയിലുള്ളവര്‍. ഒരു ലക്ഷത്തിലധികം പേര്‍ക്ക് രോഗം ഭേദമായി.
രാജ്യത്ത് പുതുതായി 103,000 പേര്‍ക്ക് കൂടി രാജ്യമെമ്പാടുമായി കോവിഡ് പരിശോധന നടത്തി. ഇതുവരെ നടത്തിയ കോവിഡ് പരിശോധന 11.2 ദശലക്ഷത്തിലേറെയാണ്.
കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ രാജ്യത്ത് കോവിഡ് ഭേദമായവരുടെ എണ്ണത്തില്‍ 15% വര്‍ധനവുണ്ടായതായി അധികൃതര്‍ അറിയിച്ചു.