ഖത്തറിൽ ഇന്ന് 198 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് ആകെ കോവിഡ് ബാധിച്ചവരുടെ എണ്ണം 128,603 ആയി. രാജ്യത്ത് കോവിഡ് വ്യാപനം കുറഞ്ഞു വരുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ 211 പേര്‍ രോഗമുക്തരായി.
ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 125,584 ആയി.