ജോൺസ് ടൗൺ: യുഎസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പ് റാലിയിൽ എതിരാളിയും ഡെമോക്രാറ്റിക് സ്ഥാനാർത്ഥിയുമായ ജോ ബൈഡനെതിരെ ആഞ്ഞടിച്ച് റിപ്പബ്ലിക്കന്‍ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപ്. ബൈഡൻ തെരഞ്ഞെടുക്കപ്പെട്ടാൽ ചൈനക്കെതിരെ യുഎസ് ചുമത്തിയ നികുതികൾ നീക്കം ചെയ്യുമെന്ന് ട്രംപ് ആരോപിച്ചു.
ബൈഡൻ വിജയിച്ചു എന്നാൽ ചൈന വിജയിച്ചു, മറ്റ് രാജ്യങ്ങൾ വിജയിച്ചു എന്നതാണ്. നമ്മൾ അനുദിനം വലിച്ചെറിയപ്പെടും. എന്നാൽ, ഞാൻ ജയിച്ചാൽ നിങ്ങൾ ജയിച്ചു. പെൻസിൻവാനിയ ജയിച്ചു. അമേരിക്ക ജയിച്ചു- ട്രംപ് ചൂണ്ടിക്കാട്ടി.
“അമേരിക്കയ്‌ക്കെതിരായ ചൈനയുടെ ഭീഷണിയെ നേരിടാൻ എല്ലായ്‌പ്പോഴും ശക്തമായ നടപടി സ്വീകരിച്ചു. നമ്മുടെ കർഷകർക്ക് നൽകാനായി ചൈനയിൽ നിന്ന് വളരെയധികം പണം ഈടാക്കി. 28 ബില്യൺ ഡോളറാണ് ചൈനയിൽ നിന്ന് ലഭിച്ചത്. ഇനിയും ധാരാളം ചൈനയിൽ നിന്ന് ലഭിക്കാനുണ്ട്,” ട്രംപ് പറഞ്ഞു.
പ്രസംഗത്തിനിടെ ജോ ബൈഡനെ ഉറക്കം തൂക്കിയെന്ന് വിളിച്ച് അദ്ദേഹം പരിഹസിക്കുകയും ചെയ്തു. ശക്തമായ മൽസരം നടക്കുന്ന പെൻസിൽവാനിയയിലെ ജോൺസ് ടൗണിൽ പ്രവർത്തകരെ അഭിസംബോധന ചെയ്യുകയായിരുന്നു ട്രംപ്.