രണ്ടാം ആസിയാന്‍ -ഇന്ത്യ ട്രാക്ക് 1.5 ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സിലൂടെ ചേര്‍ന്നു.സൈബര്‍ സഹകരണവും ,സുരക്ഷയുമായിരുന്നു മുഖ്യ അജണ്ട.കോവിഡ് 19 ന്റെ പശ്ചാത്തലത്തില്‍ വര്‍ക്കം ഫ്രം ഹോം എന്ന തൊഴില്‍ രീതി ഏറെ പ്രോത്സാഹിപ്പിക്കപ്പെട്ടു. ഇത് ഇന്റര്‍നെറ്റ് യുഗത്തിലേക്ക് എല്ലാവരെയും അടുപ്പിച്ചു. പരമ്പരാഗത പണമിടപാടില്‍ നിന്നും ഡിജിറ്റല്‍ പേയ്‌മെന്റിലേക്ക് ചുവട് മാറുകയും ,സോഷ്യല്‍ മീഡിയയുടെ ഉപയോഗവും വര്‍ദ്ധിച്ചതോടെ സൈബര്‍ കുറ്റകൃത്യങ്ങളും പെരുകി. ഇവ നിയന്ത്രിക്കാനുള്ള നടപടികള്‍ സ്വീകരിക്കുകയെന്നതായിരുന്നു യോഗത്തിലെ മുഖ്യ ചര്‍ച്ച- എ എന്‍ ഐ
ഓണ്‍ലൈന്‍ സാമ്പത്തിക തട്ടിപ്പുകള്‍, കുറ്റകൃത്യങ്ങള്‍,വ്യാജ മരുന്നുകളുടെയും, പിപിഇകളുടെയും ഓണ്‍ലൈന്‍ വില്‍പ്പകള്‍ എന്നിവ വര്‍ദ്ധിച്ചു വരികയാണെന്നും സൈബറിടങ്ങളില്‍ ഒളിഞ്ഞിരിക്കുന്ന ഇത്തരം ചതിക്കുഴികള്‍ കണക്കിലെടുത്ത്,ഹാക്കര്‍മാരില്‍ നിന്ന്് സുരക്ഷിതമാക്കുന്നതിനുള്ള നടപടികള്‍ ആവിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി വിജയ് താക്കൂര്‍ സിംഗ് ചര്‍ച്ചയില്‍ വ്യക്തമാക്കി .
ഇത്തരം സ്ഥിതിഗതികള്‍ പരിഹരിക്കാനുള്ള ഡിജിറ്റല്‍ ഇന്ത്യ പ്രോഗ്രാമുകളായ – പ്രധാന്‍ മന്ത്രി ഗ്രാമീണ്‍ ഡിജിറ്റല്‍ രക്ഷാ അഭിയാന്‍ (പ്രധാനമന്ത്രിയുടെ ഗ്രാമീണ ഡിജിറ്റല്‍ സാക്ഷരതാ കാമ്പെയ്ന്‍), ദേശീയ സൈബര്‍ സുരക്ഷാ തന്ത്രം 2020 എന്നിവയെ ക്കുറിച്ചും അദ്ദേഹം സൂചിപ്പിക്കുകയുണ്ടായി.
സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് തടയിടാന്‍ ആസിയാന്‍ തന്നെ ഇ-ആസിയാന്‍ ഫ്രെയിംവര്‍ക്ക് കരാര്‍, ആസിയാന്‍ ഇക്കണോമിക് കമ്മ്യൂണിറ്റി 2025, ആസിയാന്‍ കണക്റ്റിവിറ്റിയുടെ മാസ്റ്റര്‍ പ്ലാന്‍ (എംപിഎസി 2025) എന്നീ പ്രൊജക്ടുകള്‍ നേരത്തെ തന്നെ രൂപകല്‍പ്പന ചെയ്തിട്ടുണ്ട്.അതേസമയം, ഡിജിറ്റല്‍ സഹകരണം വര്‍ദ്ധിപ്പിക്കുന്നതിനായി ഇന്ത്യ കംബോഡിയ, ലാവോ പിഡിആര്‍, മ്യാന്‍മര്‍, വിയറ്റ്‌നാം എന്നിവിടങ്ങളില്‍ ഇന്ത്യയുടെ സെന്റര്‍സ് ഓഫ് എക്‌സലന്‍സ് ഇന്‍ സോഫ്‌റ്റ്വെയര്‍ ഡെവലപ്‌മെന്റ് ആന്റ് ട്രെയിനിംഗ് (സിഇഎസ്ഡിടി) ആരംഭിച്ചിട്ടുണ്ട്. ഒപ്പം 2020 ല്‍ കമ്പോഡിയയില്‍ ‘ചൈല്‍ഡ് ഓണ്‍ലൈന്‍ റിസ്‌ക് ബോധവല്‍ക്കരണ കാമ്പെയ്ന്‍’, സര്‍ക്കാര്‍ ഏജന്‍സികള്‍ക്കുള്ള സൈബര്‍ സുരക്ഷ എന്നീ പ്രൊജക്ടുകള്‍ക്കും ഇന്ത്യ ധനസഹായം നല്‍കി വരുന്നു.
ഉച്ചകോടിയില്‍ ഇന്ത്യാ റിപ്പബ്ലിക് അംബാസിഡര്‍ ഡാറ്റോ സൂര്യോദിപുരോ, ഒബ്‌സര്‍വര്‍ റിസര്‍ച്ച് ഫൗണ്ടേഷന്‍ ഡയറക്ടര്‍ അക്ഷയ് മാത്തൂര്‍, വിദേശകാര്യ മന്ത്രാലയത്തിലെ സെക്രട്ടറി (കിഴക്ക്) വിജയ് താക്കൂര്‍ സിംഗ്, പ്രമുഖ സൈബര്‍ വിദഗ്ധര്‍, , ആസിയാന്‍ അംഗരാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ നിന്നുമുള്ള ചിന്തകര്‍, ഗവേഷകര്‍ എന്നിവരും പങ്കെടുത്തു. 2019 ഒക്ടോബര്‍ 14 നായിരുന്നു ആദ്യ ആസിയാന്‍-ഇന്ത്യ ട്രാക്ക് 1.5 ഉച്ചകോടി നടന്നത്.