ലാ പാസ്: ലോക കപ്പ് യോഗ്യതാ മത്സരത്തില്‍ ഇന്ന് അര്‍ജന്റീന ബൊളീവയെ നേരിടും. ആദ്യമത്സരത്തില്‍ എക്വഡോറിനെതിരെ ഒരു ഗോളിനാണ് അര്‍ജന്റീന ജയിച്ചത്. ഇന്ത്യന്‍ സമയം രാത്രി 1.30നാണ് മത്സരം.
അതേസമയം, ബൊളീവിയക്കെതിരെ അഞ്ചു ഗോള്‍ ജയത്തോടെ തുടങ്ങിയ ബ്രസീല്‍ പെറുവിനെ നേരിടും. ബുധനാഴ്ച പുലര്‍ച്ചെ 5.30നാണ് മത്സരം. എക്വഡോര്‍ -ഉറുഗ്വായെയും (2.30), ചിലി കൊളംബിയയെയും (6.00) നേരിടും.