താരന് പോകാന്‍ പല തരത്തിലുള്ള ഷാപൂവും , മരുന്നുകളും ഉപയോഗിച്ച് മടുത്തവരാണോ നിങ്ങള്‍ .എന്നാല്‍ ഈ മാര്‍ഗമെന്ന് പരീക്ഷിച്ചു നോക്കൂ.
ഒരു കപ്പ് തൈര് മുടി വൃത്തിയായി കഴുകിയ ശേഷം ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. അല്‍പം പുളിയുള്ള തൈരാണ് കൂടുതല്‍ നല്ലത്. ഒരു കപ്പു തൈരും ഒരു മുട്ടയും കൂട്ടിച്ചേര്‍ത്ത് ശിരോചര്‍മത്തില്‍ തേച്ചു പിടിപ്പിയ്ക്കുക. ഇത് 30 മിനിറ്റിനു ശേഷം കഴുകിക്കളയാം.മുടി മൃദുവാകുകയും ചെയ്യും.
കടുക് അരച്ച് വെളിച്ചെണ്ണയില്‍ ചേര്‍ത്ത് തലയില്‍ തേക്കുന്നത് താരന് പ്രതിവിധിയാണ്. കൂടാതെ കീഴാര്‍നെല്ലി താളിരൂപത്തിലാക്കി കുളിക്കുന്നതിന് മുന്‍പ് സ്ഥിരമായി ഉപയോഗിച്ചാല്‍ താരന്‍ ഒരിക്കലും ഉണ്ടാകില്ല. വെളിച്ചെണ്ണയില്‍ കര്‍പ്പുരം ചേര്‍ത്ത് കാച്ചി തലയില്‍ തേക്കുന്നതും നല്ലതാണ്.
ഒരു മുഴുവന്‍ ചെറുനാരങ്ങയുടെ നീരും 2 ടേബിള്‍സ്പൂണ്‍ തൈരും ചേര്‍ത്തിളക്കുക. ഇത് ശിരോചര്‍മത്തില്‍ തേച്ചുപിടിപ്പിയ്ക്കുക. അര മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയാം. ഇത്തരത്തില്‍ താരന്‍ അകറ്റാന്‍ കഴിയും.