മസ്‌കത്ത്: ഒമാനില്‍ ഇന്ന് 685 പേര്‍ക്കാണ് പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗ ബാധിതരുടെ എണ്ണം 106575 ആയി ഉയര്‍ന്നു. എട്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് പേര്‍ കൂടി രോഗം ബാധിച്ച് മരിച്ചതോടെ, ആകെ മരണം 1046 ആയി. 24 മണിക്കൂറിനിടെ രാജ്യത്ത് 382 പേര്‍ രോഗമുക്തി നേടി. 93222 പേര്‍ക്കാണ് ഇതുവരെ രോഗം ഭേദമായത്.