പ്യോങ്യാങ് : നിരായുധീകരണ വാഗ്ദാനങ്ങള്‍ പാലിയ്ക്കാന്‍ ഉത്തര കൊറിയയോട് ആവശ്യപ്പെട്ട് ദക്ഷിണ കൊറിയ. ഒക്ടോബര്‍ 10 ന് നടന്ന അസാധാരണ സൈനിക പരേഡിനിടെ പുതിയ ദീര്‍ഘദൂര മിസൈല്‍ ഉത്തര കൊറിയ പ്രദര്‍ശപ്പിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ആണവ നിരായുധീകരണ വാഗ്ദാനങ്ങളെക്കുറിച്ച് പ്യോങ്യാങിനെ സിയോള്‍ ഓര്‍മ്മപ്പെടുത്തിയത് – എപി ന്യൂസ്.
പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഭൂഖണ്ഡാന്തര മിസൈലടക്കുള്ള അത്യാധുനിക ആയുധങ്ങളെ പ്രതി ദക്ഷിണ കൊറിയ ആശങ്ക പ്രകടിപ്പിച്ചു. ഭരണകക്ഷിയായ വര്‍ക്കേഴ്‌സ് പാര്‍ട്ടി സ്ഥാപിതമായതിന്റെ 75-ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു അസാധാരണ സൈനിക പരേഡ്. പരേഡിന്റെ എഡിറ്റ് ചെയ്ത വീഡിയോ ദൃശ്യങ്ങള്‍ ദേശീയ ടെലിവിഷന്‍ പ്രക്ഷേപണം ചെയ്തു. പ്യോങ്യാങില്‍ അടുത്തിടെ നവീകരിച്ച കിം ഇള്‍ സുങ് സ്‌ക്വയറിലായിരുന്നു പരേഡ്.
ഉത്തരകൊറിയ ഭൂഖണ്ഡാന്തര (ഇന്റര്‍കോണ്ടിനെന്റല്‍) ബാലിസ്റ്റിക് മിസൈലുകള്‍ പ്രദര്‍ശിപ്പിച്ചത് ഈ പരേഡിലാണ്. 11 ആക്സിലുകളുള്ള മിസൈല്‍ കവചിത വാഹനത്തിലായിരുന്നു ബാലിസ്റ്റിക് മിസൈലുകള്‍. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ ആദ്യമായാണ് ഉത്തര കൊറിയ ഇത്തരമൊരു മിസൈല്‍ പ്രദര്‍ശിപ്പിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ റോഡ്-മൊബൈല്‍ ഇന്റര്‍കോണ്ടിനെന്റല്‍ ബാലിസ്റ്റിക് മിസൈ (ഐസിബിഎം) ലായിരിക്കുമിതെന്ന് പ്രതിരോധ വിദ്ഗ്ദ്ധര്‍ പറയുന്നു.
ഉത്തര കൊറിയ അമേരിക്കയുള്‍പ്പെടെയുള്ള പരമ്പരാഗത രാജ്യാന്തര ശക്തികളെ വെല്ലുന്ന സൈനിക ശേഷിയാര്‍ജ്ജിച്ചിരിക്കുന്നുവെന്നതിന്റെ സൂചകമായി ഈ ഭൂഖണ്ഡാന്തര മിസൈല്‍ – റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
Also read: സൈനികരെ പ്രകീർത്തിച്ച് ഉത്തര കൊറിയൻ നേതാവ്
അമേരിക്കയുമായുള്ള ആണവ നയതന്ത്ര ചര്‍ച്ചകള്‍ക്കിടയിലും പ്രതിസന്ധികള്‍ക്കിടയിലും ഉത്തര കൊറിയ ആയുധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിന് നിരന്തരം ശ്രമിച്ചു കൊണ്ടിരുന്നുവെന്നതിന്റെ നേര്‍സാക്ഷ്യമാണ് പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഭൂഖണ്ഡാന്തര മിസൈലുകള്‍.
പരസ്പരമുള്ള ശത്രുത കുറയ്ക്കുന്നതിന് ലക്ഷ്യമിട്ട് ഇരു ഉത്തരകൊറിയകളും തമ്മില്‍ 2018ല്‍ ചര്‍ച്ചകള്‍ നടന്നു. ചര്‍ച്ചകളില്‍ രൂപപ്പെട്ട വ്യവസ്ഥകള്‍ പാലിക്കയ്ക്കാന്‍ പ്യോങ്യാങ്തയ്യാറാകണമെന്നാണ് സിയോള്‍ ആവശ്യപ്പെടുന്നത്.
കൊറിയന്‍ ഉപദ്വീപില്‍ ആണവവല്‍ക്കരണവും സമാധാനവും കൈവരിക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ഊട്ടിയുറിപ്പിക്കേണ്ടതുണ്ട്. ഉപദ്വിപില്‍ സമാധാനവും സുരക്ഷയും മുന്‍നിറുത്തണം. ഇതിനായ് ആണവ നിരായുധീകരണ ചര്‍ച്ചകളുമായ് സഹകരിക്കണമെന്ന് ദക്ഷിണ കൊറിയ വിദേശകാര്യ മന്ത്രാലയം ഉത്തര കൊറിയയോട് ആവശ്യപ്പെട്ടു. ഉത്തര കൊറിയന്‍ സൈനിക പരേഡില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ഭൂഖണ്ഡാന്തര മിസൈലുകളടക്കമുള്ള അത്യാധുനിക സായുധ സന്നാഹങ്ങളെക്കുറിച്ച് സിയോള്‍ വിശകലനം ചെയ്യുമെന്നും ഒപ്പം ദക്ഷിണ കൊറിയയുടെ പ്രതിരോധ ശേഷികള്‍ അവലോകനം ചെയ്യുമെന്നും അടിയന്തര ദേശീയ സുരക്ഷാ കൗണ്‍സിലില്‍ അംഗങ്ങള്‍ വ്യക്തമാക്കി.
പ്യോങ്യാങും വാഷിങ്ടണും തമ്മിലുള്ള ആണവ നിരായുധി കരണ ചര്‍ച്ചകള്‍ ഇനിയും ഫലപ്രാപ്തിയുടെ സൂചനകള്‍ നല്‍കുന്നതേയില്ല. പ്യോങ്യാങ് – വാഷിങ്ടണ്‍ കൊമ്പുകോര്‍ക്കലുകള്‍ തുടരുകയാണുതാനും. തന്റെ ആണവ സേനയെ ആരെങ്കിലും ഭീഷണിപ്പെടുത്തിയാല്‍ അത് അനുവദിച്ചുനല്‍കില്ലെന്ന് സൈനിക പരേഡില്‍ നടത്തിയ പ്രസംഗത്തില്‍ ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍ വ്യക്തമാക്കി. അമേരിക്കയെ പേരെടുത്തുപറയാതെയാണിത് വ്യക്തമാക്കിയത്.
ആണവ – ദീര്‍ഘദൂര മിസൈല്‍ പരീക്ഷണങ്ങളില്‍ കിം സ്വയം ഏര്‍പ്പെടുത്തിയ മൊറട്ടോറിയം നിലനിര്‍ത്തുവാന്‍ ശ്രമിക്കാതെ പോകുന്നില്ല. യുഎസുമായുള്ള നയതന്ത്ര ചര്‍ച്ചകള്‍ക്കുള്ള അവസരങ്ങള്‍ സജീവമായി നിലനിര്‍ത്താന്‍ ഉന്‍ ഇപ്പോഴും ആഗ്രഹിക്കുന്നുവെന്നതിന്റ സൂചനയായാണിത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നവംബറില്‍ യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് ശേഷം കിം ജോങ് ഉന്‍ പ്രധാന ആയുധ പരീക്ഷണം നടത്തുവാനുള്ളള സാധ്യതയുണ്ടെന്ന നിരീക്ഷണങ്ങളുമുണ്ട്.
തെഞ്ഞെടുപ്പില്‍ വിജയിക്കുന്ന യുഎസ് പ്രസിഡന്‍സിയുമായുള്ളപുതിയ ചര്‍ച്ചകളില്‍ മേല്‍ക്കൈ നേടുന്നതിന്റെ തന്ത്രമായിട്ടായിരിക്കും നവംമ്പറിനു ശേഷമുള്ള ആയുധ പരീക്ഷണങ്ങള്‍ സുസാധ്യമാക്കപ്പെടുക.