പാരിസ്: സ്പെയിന്‍ താരം റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പൺ കിരീടം. സെർബിയയുടെ ഒന്നാം സീഡ് നൊവാക് ജോക്കോവിച്ചിനെ പരാജയപ്പെടുത്തിയാണ് നദാല്‍ കിരീടം സ്വന്തമാക്കിയത്. നദാൽ നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച മത്സരത്തിൽ, ജോക്കോവിച്ച് പൊരുതിനോക്കിയത് മൂന്നാം സെറ്റിൽ മാത്രമാണ്.
സ്കോർ: 6-0, 6-2, 7-5.
ഫ്രഞ്ച് ഓപ്പണിൽ 100 വിജയങ്ങളെന്ന റെക്കോർഡും നദാല്‍ നേടി. ഇതോടെ സ്വിറ്റ്സർലൻഡ് താരം റോജർ ഫെഡററുടെ 20 ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡിനൊപ്പം നദാലെത്തി. നദാലിന്റെ 13–ാം ഫ്രഞ്ച് ഓപ്പൺ കിരീടം കൂടിയാണിത്. ഇതും റെക്കോർഡാണ്. ജോക്കോവിച്ച് ഒരിക്കലേ (2016) റൊളാങ് ഗാരോസിൽ കിരീടമുയർത്തിയിട്ടുള്ളൂ.
2018ൽ ഓസ്ട്രേലിയൻ ഓപ്പൺ ഫൈനലിൽ മരിൻ സിലിച്ചിനെ തകർത്ത് കിരീടം ചൂടിയതോടെയാണ് പുരുഷവിഭാഗത്തിൽ ഏറ്റവും കൂടുതൽ ഗ്രാൻസ്‍ലാം കിരീടങ്ങളെന്ന റെക്കോർഡ് ഫെഡറർ സ്വന്തമാക്കിയത്. ഫെഡററുടെ ഗ്രാൻസ‌്‍ലാം കിരീടങ്ങളിൽ ആറ് ഓസ്ട്രേലിയൻ ഓപ്പൺ, ഒരു ഫ്രഞ്ച് ഓപ്പൺ, എട്ട് വിംബിൾഡൻ, അഞ്ച് യുഎസ് ഓപ്പൺ എന്നിവയാണുള്ളത്.
നദാലിനാകട്ടെ 13 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾക്കു പുറമെ ഒരു ഓസ്ട്രേലിയൻ ഓപ്പൺ, രണ്ട് വിംബിൾഡൻ, നാല് യുഎസ് ഓപ്പൺ കിരീടങ്ങളുമാണുള്ളത്.