‘ഭാരത് മാല പരിയോജന’യുടെ കീഴിൽ 322 പദ്ധതികൾക്ക് നിർമ്മാണ കരാർ നൽകിയതായി കേന്ദ്ര റോഡ് ഗതാഗത – ഹൈവേ വകുപ്പ് മന്ത്രാലയം – എഎൻഐ റിപ്പോർട്ട്.
രാജ്യത്ത് അടിസ്ഥാന സൗകര്യ വികസനം ത്വരിതപ്പെടുത്തുന്നതിൻ്റെ ഭാഗമായി സമയബന്ധിതമായി റോഡ് ഗതാഗത സൗകര്യ വികസന പദ്ധതിയാണ് കേന്ദ്ര സർക്കാർ ആവിഷ്ക്കരിച്ച ഭാരത് മാല പരിയോജന. രാജ്യത്തിൻ്റെ സാമ്പത്തിക വികസനത്തിന് പര്യാപ്തമാകുംവിധം റോഡ് ഗതാഗത സൗകര്യങ്ങൾ പരമാവധി വിപുലപ്പെടുത്തുകയെന്നതാണ് പദ്ധതി.
ഭാരത് മാല പരിയോജന പദ്ധതി പ്രകാരം ആഗസ്ത് വരെ അനുവദിക്കപ്പെട്ടിട്ടുള്ള 322 പദ്ധതികളിൽ 12413 കിലോമീറ്റർ റോഡ് നിർമ്മിക്കപ്പെടും. ഇപ്പറഞ്ഞ കാലയളവിൽ 2921 കിലോമീറ്റർ റോഡ് നിർമ്മാണം പൂർത്തികരിച്ചു – മന്ത്രാലയം പറയുന്നു.
ഭാരത് മാല പരിയോജനയുടെ ആദ്യഘട്ടത്തിൽ 10000 കിലോമീറ്റർ ദേശീയ പാതയുൾപ്പെടെ 34800 കിലോമിറ്റർ റോഡ് നിർമ്മാണം പൂർത്തികരിക്കപ്പെടും. 5.35 ലക്ഷം രൂപയാണിതിന് വകയിരുത്തിയിട്ടുള്ളത്.