ന്യൂയോർക്ക്: അമേരിക്കയില്‍ കോവിഡ് സ്ഥിരീകരിച്ചവര്‍ 80 ലക്ഷത്തിേലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 50,233 പേര്‍ക്കാണ് പുതുതായി രോഗം ബാധിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 7,944,862 ആയി ഉയർന്നു. 634 പുതിയ മരണങ്ങളും 24 മണിക്കൂറിനിടെ ഉണ്ടായി. ആകെ മരണസംഖ്യ 219,281 ആയി.
രോഗമുക്തി നേടിയവരുടെ എണ്ണം 5,085,449 ആണെന്നത് അൽപം ആശ്വാസം പകരുന്നുണ്ട്. രോഗബാധയില്‍ മുന്നിട്ട് നില്ക്കുന്ന സംസ്ഥാനങ്ങള്‍ കലിഫോര്‍ണിയ, ടെക്സസ്, ഫ്ളോറിഡ, ന്യൂയോര്‍ക്ക്, ജോര്‍ജിയ, ഇല്ലിനോയിസ്, നോര്‍ത്ത്കരോലിന, അരിസോണ, ന്യൂജഴ്സി, ടെന്നിസി എന്നിവയാണ്.
കോവിഡ് മരണങ്ങളുടെ എണ്ണത്തില്‍ ന്യൂയോര്‍ക്കാണ് മുന്നില്‍ . 33,377 പേരാണ് ഇവിടെ മരണമടഞ്ഞത്. ടെക്സസ്, കലിഫോര്‍ണിയ, ഫ്ളോറിഡ എന്നീ സംസ്ഥാനങ്ങളാണ് മരണ നിരക്കില്‍ ന്യൂയോര്‍ക്കിന് പിന്നിലുള്ളത്