ശ്രീനഗര്‍ : ജമ്മു കശ്മീരിലേക്ക് ആയുധങ്ങള്‍ കടത്താനുള്ള പാകിസ്താന്റെ ശ്രമത്തിന് തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം. വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. ജമ്മു കശ്മീരിലെ പൂഞ്ച് ജില്ലയിലാണ് സംഭവം- എഎന്‍ഐ റിപ്പോര്‍ട്ട്.
പാക് അധീന കശ്മീരില്‍ നിന്നും കെരാന്‍ സെക്ടറിലെ നിയന്ത്രണ രേഖ വഴിയാണ് ആയുധങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. കൃഷ്ണ ഗംഗ നദി വഴിയുള്ള ഇവരുടെ സംശയാസ്പദമായ നീക്കം സൈനികരുടെ ശ്രദ്ധയില്‍പ്പെട്ടു. മൂന്ന് ഭീകരര്‍ ചേര്‍ന്നാണ് ആയുധം കടത്താന്‍ ശ്രമിച്ചത്. സൈന്യത്തെ കണ്ട ഭീകരര്‍ ആയുധങ്ങള്‍ ഉപേക്ഷിച്ച് രക്ഷപ്പെടുകയായിരുന്നു. ഇവര്‍ക്കായി പ്രദേശത്ത് സൈന്യം തെരച്ചില്‍ തുടരുകയാണ്.
നാല് എകെ 74 തോക്കുകള്‍, എട്ട് മാഗസീനുകള്‍, 240 എ.കെ റൈഫിള്‍, വെടിയുണ്ടകള്‍ എന്നിവയാണ് പിടിച്ചെടുത്തത്. ഇതേ തുടര്‍ന്ന് പ്രദേശത്ത് അതീവ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. പിടിച്ചെടുത്ത ആയുധങ്ങള്‍ വിദഗ്ധ സംഘം പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.