സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ രണ്ടാം ദിവസവും വര്‍ധന. പവന് 240 രൂപകൂടി 37,800 രൂപയായി. ഇതോടെ ഗ്രാമിന് 4725 രൂപയായി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണിത്. കഴിഞ്ഞ ദിവസം പവന് 37,560 രൂപയായിരുന്നു.
ആഗോള വിപണിയുടെ ചുവടുപിടിച്ചാണ് രാജ്യത്തെ സ്വര്‍ണവിലയും വര്‍ധിച്ചത്. ഒരു ഔണ്‍സ് 24 കാരറ്റ് സ്വര്‍ണത്തിന് അന്താരാഷ്ട്ര വിപണിയില്‍ 1,930.33 ഡോളറാണ് വില. ഡോളര്‍ ദുര്‍ബലമായതാണ് ആഗോള വിപണിയില്‍ സ്വര്‍ണ വില ഉയരാന്‍ കാരണമായത്.