കൊച്ചി: സിനിമാ ചിത്രീകരണത്തിനിടെ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന സിനിമാ താരം ടൊവിനോ തോമസിന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇതേതുടര്‍ന്ന് താരത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റി.
സിടി ആന്‍ജിയോഗ്രാം പരിശോധനയില്‍ നിലവില്‍ രക്തസ്രാവത്തിന് സാധ്യതയില്ലെന്നും ആന്തരികാവയവങ്ങള്‍ക്ക് മുറിവില്ലെന്നും കണ്ടെത്തി.
ടൊവിനോ അഞ്ച് ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടി വരുമെന്ന് റെനെ മെഡി സിറ്റി മെഡിക്കല്‍ ബുള്ളറ്റിനില്‍ അറിയിച്ചു.
കള സിനിമയുടെ ചിത്രീകരണത്തിനിടെ പരുക്കേറ്റ ടൊവിനോയെ ബുധനാഴ്ചയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.