ന്യൂഡൽഹി: ഇന്തോ-യുഎസ് ടു പ്ലസ് ടു വിദേശ – പ്രതിരോധ മന്ത്രിമാരുടെ യോഗം വർഷാവസാനം ചേരും. തിയ്യതി പിന്നീട് നിശ്ചയിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം വക്താവ് അനുരാഗ് ശ്രീവാസ്തവ പറഞ്ഞു – ട്രിബ്യൂൺ റിപ്പോർട്ട്.
ഇന്ത്യയുടെയും യുഎസിൻ്റെയും വിദേശകാര്യ – പ്രതിരോധ മന്ത്രിമാരും സെക്രട്ടറിമാരും തമ്മിലാണ് ടു പ്ലസ് ടു ചർച്ച. 2018 സെപ്തംബർ ആറിന് ദില്ലിയിൽ വച്ചായിരുന്നു ആദ്യ ചർച്ച. ഈ രാഷ്ടങ്ങൾക്കിടയിലെ ഉഭയകക്ഷി ബന്ധം ഊട്ടിയുറപ്പിക്കുകയെന്നതാണ് ടു പ്ലസ് ടു ചർച്ചകളുടെ ഊന്നൽ.
ആഗോള – മേഖല നിലപാടുകൾ, പ്രതിരോധം, നാവിക സഹകരണം, സാങ്കേതികവിദ്യ, തീവ്രവാദം ചെറുക്കൽ തുടങ്ങിയവയാണ് ചർച്ചകളിലിടം പിടിക്കുന്നത്.
ഈ ആഴ്ച ആദ്യം ടോക്കിയോയിൽ നടന്ന ക്വാഡ് വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിന്റെ അവസാനത്തോടെ ടു പ്ലസ് ടു യോഗം ചേർന്നേക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നു. പക്ഷേ ടോക്കിയോ യോഗത്തിനിടെ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മൈക്ക്പോംപിയോ ഈ വർഷാന്ത്യത്തോടെ ഇന്ത്യ സന്ദർശിക്കാനുള്ള താല്പര്യം ഇന്ത്യൻ വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോട് പ്രകടിപ്പിച്ചിരുന്നു.
വിദേശകാര്യ മന്ത്രാലയത്തിൻ്റെ നടപടി ക്രമങ്ങൾക്കനുസൃതമായി ൻ്റെ ടു പ്ലസ് ടു യോഗത്തിനോടു ബന്ധിച്ച് പ്രഖ്യാപനം നടത്തുമെന്ന് ശ്രീവാസ്തവ പറഞ്ഞു. ഉന്നതതല ബഹുമുഖ ഉച്ചകോടികളായ ബ്രിക്സ്, എസ്‌സിഒ, ജി -20 എന്നിവ ക്കും നടപടിക്രമങ്ങൾ ബാധകമാകും. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങും വീഡിയോ കോൺഫ്രൻസിങ്ങിൽ പങ്കെടുത്തേക്കും.
ബ്രിക്സ് വെർച്വൽ ഉച്ചകോടി നവംബർ 17 നെന്ന് മോസ്കോ പ്രഖ്യാപിച്ചു. ഇതിൽ ഇന്ത്യ റഷ്യയിൽ നിന്ന് ബ്രിക്സ് അദ്ധ്യക്ഷ പദവി ഏറ്റെടുക്കും. നവംബർ 21 മുതൽ 22 വരെ ജി-20 ഉച്ചകോടി. ആതിഥേയത്വം വഹിക്കുക സൗദി അറേബ്യ. ജി -20 യുടെ ചെയർ പദവിയും ഇന്ത്യ ഏറ്റെടുക്കും.
ഇന്തോ-യുഎസ് ടു പ്ലസ് ടു. നിർണായകമാണ്. ഇന്ത്യയുമായി സൈനിക ഉടമ്പടിയിൽ ഒപ്പുവെക്കണമെന്ന് വാഷിങ്ടൺ ആഗ്രഹിക്കുന്നു. ഇന്ത്യ-ചൈന അതിർത്തിതർക്കം മൂർച്ഛിക്കവെയുള്ള ഇന്ത – യു എസ് സൈനിക ഉടമ്പടി ഒപ്പുവയ്ക്കപ്പെടുന്നുവെങ്കിലത് ഏറെ ശ്രദ്ധേയമാകും.