വിമത വൈഎസ്ആർ കോൺഗ്രസ് പാർട്ടി എംപി കനുമുരി രഘുരാമ രാജുവിൻ്റെ വസതിയിൽ സിബിഐ റെയ്ഡ്. പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള ബാങ്കുകളുടെ കൺസോർഷ്യത്തിൻ്റെ പരാതിയാണ് റെയ്ഡിനാധാരം. 826.17 കോടി രൂപയുടെ ബാങ്ക് വായ്പ കുഭകോണ കേസുമായി ബന്ധപ്പെട്ടാണ് സിബിഐ റെയ്ഡ് – ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട്.
ഹൈദരാബാദ്, മുംബൈ, പശ്ചിമ ഗോദാവരി, സെക്കന്തരാബാദ് എന്നിവിടങ്ങളിലെ ഓഫീസുകൾ, വസതി എന്നിവയുൾപ്പെടെ 11 ഇടങ്ങളിൽ റെയ്ഡ് നടത്തിയെന്ന് സിബിഐ പറഞ്ഞു.
പശ്ചിമ ഗോദാവരി ജില്ലയിലെ നരസപുരത്ത് നിന്നുള്ള ലോകസഭാംഗമാണ് രാജു ഇൻ്റ്- ഭാരത് തെർമൽ പവർ ലിമിറ്റഡ് ചെയർമാനാണ്. രാജു പഞ്ചാബ് നാഷണൽ ബാങ്കിന്റെ നേതൃത്വത്തിലുള്ള കൺസോർഷ്യം ബാങ്കുകളെ വഞ്ചിച്ചുവെന്നതാാണ് പരാതി. അന്വേഷണം തുടരുകയാണ് സിബിഐ പ്രസ്താവനയിൽ പറഞ്ഞു.