മക്ക: കോവിഡിനെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച ശേഷം ഒരു ലക്ഷത്തിലേറെപ്പേര്‍ ഉംറ നിര്‍വഹിക്കാനായി ബുക്ക് ചെയ്തു. മന്ത്രാലയം പുറത്തിറക്കിയ ആപ്പ് പ്രയോജനപ്പെടുത്തിയാണ് വിശ്വാസികള്‍ ഉംറ നിര്‍വഹിക്കാന്‍ ബുക്ക് ചെയ്തതെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു.
ഉംറ തീര്‍ത്ഥാടനം പുനരാരംഭിച്ച ശേഷം ഇതിനകം കാല്‍ ലക്ഷത്തോളം പേര്‍ ഉംറ നിര്‍വഹിച്ചതായി മസ്ജിദുല്‍ ഹറാം മസ്ജിദുന്നബവി കാര്യാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മാര്‍ഗ്ഗങ്ങള്‍ അവലംഭിച്ചു കൊണ്ട് കഴിഞ്ഞ ഞായറാഴ്ച മുതല്‍ക്കാണ് സൗദിയിലുള്ളവര്‍ക്ക് വീണ്ടും പരിമിതമായ നിലക്ക് ഉംറ നിര്‍വഹിക്കാന്‍ സൗകര്യമൊരുക്കിയത്. തീര്‍ത്ഥാടകര്‍ക്ക് മാസ്‌കുകളും അണുനാശിനിയും മുസല്ലയും മറ്റും വിതരണം ചെയ്യുന്നതായി അധികൃതര്‍ വ്യക്തമാക്കി.