മസ്‌കത്ത്: ഒമാനില്‍ ഇന്ന് 664 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ഒന്‍പത് മരണവും റിപ്പോര്‍ട്ട് ചെയ്തതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു .ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1,04,129 ആയി. ആകെ മരണസംഖ്യ 1009 ആയി ഉയര്‍ന്നു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 402 പേര്‍ രോഗമുക്തി നേടി. ആകെ രോഗമുക്തരുടെ എണ്ണം 91,731 ആയി. 557 പേരാണ് നിലവില്‍ രോഗം ബാധിച്ച് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇതില്‍ 214 തീവ്ര പരിചരണ വിഭാഗത്തിലാണ്. 24 മണിക്കൂറിനിടെ 70 കോവിഡ് രോഗികളെയാണ് രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചത്.