തിരുവനന്തപുരം: കെഎഎസ് മെയിന്‍ പരീക്ഷ ഓണ്‍ലൈന്‍ പരിശീലനം ആരംഭിച്ചു. കെഎഎസിന്റെ പ്രാഥമിക പരീക്ഷയില്‍ വിജയിച്ചവര്‍ക്കാണ് പരിശീലനം നല്‍കുക. കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡിന്റെ നേതൃത്വത്തിലാണ് ഓണ്‍ലൈന്‍ ക്ലാസുകള്‍ ആരംഭിച്ചത്.
പദ്ധതിയുടെ ഉദ്ഘാടനം ആദ്യ ക്ലാസ്സ് എടുത്തു കൊണ്ട് നിയമസഭ സ്പീക്കര്‍ ശ്രീ. പി ശ്രീരാമകൃഷ്ണന്‍ നിര്‍വ്വഹിച്ചു. ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ബിജു സ്വാഗതം ആശംസിച്ചു. നേരത്തെ ബോര്‍ഡ് പ്രാഥമിക പരീക്ഷ എഴുതുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പരിശീലനം നല്‍കിയിരുന്നു. കൂടാതെ പ്രാഥമിക പരീക്ഷയ്ക്ക് മുന്നോടിയായി നടത്തിയിട്ടുള്ള ക്ലാസുകള്‍ ഇനി ആവര്‍ത്തിക്കില്ലെന്ന് ബോര്‍ഡ് അറിയിച്ചു.
എന്നാല്‍ ഈ ക്ലാസുകള്‍ യുവജന ക്ഷേമബോര്‍ഡിന്റെ thewindow എന്ന യൂട്യൂബ് ചാനലില്‍ ലഭ്യമാണെന്നും തുടര്‍ ക്ലാസുകള്‍ 13-ാം തീയതി മുതല്‍ the window channel വഴി ആരംഭിക്കുമെന്നും ബോര്‍ഡ് വ്യക്തമാക്കി. മെയിന്‍ പരീക്ഷയ്ക്ക് തയ്യാറെടുക്കുന്നവര്‍ക്ക് ചാനല്‍ സബ്സ്‌ക്രൈബ് ചെയ്യാവുന്നതാണ്.