ന്യൂ ഡല്‍ഹി: കൊല്‍ക്കത്ത ഈസ്റ്റ്-വെസ്റ്റ് മെട്രോ കോറിഡോര്‍ പദ്ധതി പൂര്‍ത്തീകരിക്കാന്‍ കേന്ദ്ര മന്ത്രിസഭ ഇന്ന് (ഒക്ടോബര്‍ ഏഴ്) അനുമതി നല്‍കി. 8575 കോടി രൂപയാണ് പ്രതിക്ഷിക്കപ്പെടുന്ന മുതല്‍മുടക്ക്.
മെട്രോ കോറിഡോര്‍ പൊതുഗതാഗത സംവിധാനത്തിന് പുത്തന്‍ ഉണര്‍വ്വ് നല്‍കുമെന്ന് മന്ത്രിസഭാ തീരുമാനങ്ങള്‍ അറിയിയ്ക്കാന്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ അഭിപ്രായപ്പെട്ടു – ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്. മെട്രോ പാതയുടെ മൊത്തം ദൂരം 16.6 കിലോമീറ്റര്‍. 12 സ്റ്റേഷനുകള്‍. ഹൂഗ്ലി നദിയുടെ പടിഞ്ഞാറ് കരയിലുള്ള ഹൗറയെ കിഴക്കന്‍ കരയിലെ സാള്‍ട്ട് ലേക്ക് സിറ്റിയുമായി മെട്രോ ബന്ധിപ്പിക്കും.
മെട്രോ ഇടനാഴി ഗതാഗതക്കുരുക്ക് ലഘൂകരിക്കും. നഗരവുമായുള്ള കണക്ട് വിറ്റി വര്‍ദ്ധിപ്പിക്കും. ലക്ഷക്കണക്കിന് ജനങ്ങളുടെ യാത്രാസൗകര്യം സുഗമമാക്കും മെട്രോ ഇടനാഴി – മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊല്‍ക്കത്ത ഈസ്റ്റ്-വെസ്റ്റ് മെട്രോ ഇടനാഴിയിലെ ഫൂള്‍ബാഗന്‍ സ്റ്റേഷന്‍ ഒക്ടോബര്‍ നാലിന് മന്ത്രി ഗോയല്‍ ഉദ്ഘാടനം ചെയ്തിരുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ നിന്ന് മെട്രോ പാ താ വിപുലീകരണം മെട്രോ പോളിസിലെ ജനങ്ങള്‍ക്ക് ദുര്‍ഗ പൂജ സമ്മാനമാണെന്ന് കേന്ദ്ര റയില്‍ മന്ത്രി പറഞ്ഞു. പുതിയ സ്റ്റേഷനില്‍ നിന്ന് സാള്‍ട്ട് ലേക്ക് സെക്ടര്‍- അഞ്ചിലേക്കുള്ള ആദ്യ ട്രെയിന് പച്ചക്കൊടി കാണി ച്ചതായും അദ്ദേഹം പറഞ്ഞു. ഇടനാഴിയുടെ മുഴുവന്‍ നിര്‍മ്മാണവും 2021 ഡിസംബറോടെ പൂര്‍ത്തിയാകുമെന്നാണ് പ്രതീക്ഷ.