ചണ്ഡീഗഢ്: ഹരിയാന ഉപമുഖ്യമന്ത്രിയും ജെജെപി നേതാവുമായ ദുഷ്യന്ത് ചൗട്ടാലയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളൊന്നുമില്ലെന്നും സുഖമായിരിക്കുന്നതായും അദ്ദേഹം ട്വീറ്റ് ചെയ്തു.
“എന്റെ കോവിഡ്-19 പരിശോധനാ ഫലം പോസിറ്റീവായി. പനി തുടങ്ങിയ കോവിഡ് രോഗലക്ഷണങ്ങളൊന്നുമില്ല. എന്നാല്‍ റിപ്പോര്‍ട്ട് പോസിറ്റീവായതിനാല്‍ ഞാന്‍ സ്വയം ഐസോലേഷനിലായി.’-ചൗട്ടാല ട്വീറ്റ് ചെയ്തു.
നേരത്തെ ആഗസ്റ്റില്‍ ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാറിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഗുഡ്ഗാവിലെ മേദാന്ത ആശുപത്രിയിലെ ചികില്‍സക്ക് ശേഷമാണ് അദ്ദേഹം രോഗമുക്തി നേടിയത്. ഹരിയാനയില്‍ ബി.ജെ.പിയും ചൗത്താലയുടെ ജെ.ജെ.പിയും ചേര്‍ന്നാണ് ഭരണം നടത്തുന്നത്.