ന്യൂഡൽഹി: കര്‍ഷക വിരുദ്ധ നിയമങ്ങള്‍ക്കെതിരെ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന റാലിക്ക് ഒടുവിൽ അനുമതി നൽകി ഹരിയാന സർക്കാർ. നേരത്തെ ഹരിയാന അതിര്‍ത്തിയില്‍ പൊലീസ് റാലി തടഞ്ഞിരുന്നു. പഞ്ചാബ് – ഹരിയാന അതിര്‍ത്തി പ്രദേശമായ സിര്‍സയിലെത്തിയപ്പോഴാണ് പൊലീസ് തടഞ്ഞത്. ബാരിക്കേഡ് വച്ച് തടസം സൃഷ്ടിച്ച പൊലീസിനെതിരെ കോണ്‍ഗ്രസ് പ്രതിഷേധിച്ചു. തുടര്‍ന്ന് ജലപീരങ്കി പ്രയോഗിക്കുകയും ലാത്തിച്ചാര്‍ജും ഉണ്ടായി.
റാലി തടഞ്ഞതോടെ മുന്നോട്ടുപോകാന്‍ അനുവദിക്കുന്നത് വരെ കുരുക്ഷേത്രയില്‍ തന്നെ തുടരുമെന്ന നിലപാടിലായിരുന്നു രാഹുല്‍ ഗാന്ധി. ഒരു മണിക്കൂറായാലും 5000 മണിക്കൂറായാലും കാത്തിരിക്കാമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് ഇപ്പോൾ അനുമതി നൽകിയിരിക്കുന്നത്.
ബിജെപിയാണ് ഹരിയാന ഭരിക്കുന്നത്. കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ പഞ്ചാബിലായിരുന്നു രാഹുലിന്റെ നേതൃത്വത്തിൽ പ്രക്ഷോഭ റാലി നടന്നത്.