മസ്‌കത്ത്: ഒമാനില്‍ ഇന്ന് 834 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. രാജ്യത്ത് രോഗം ബാധിച്ച് അഞ്ച് മരണം കൂടി റിപ്പോര്‍ട്ട് ചെയ്തു. 24 മണിക്കൂറിനിടെ 675 പേര്‍ക്ക് കൂടി രോഗം ഭേദമായി. രാജ്യത്ത് 102,648 പേര്‍ക്കാണ് ആകെ കോവിഡ് ബാധ സ്ഥിരീകരിച്ചത്. ഇതില്‍ 91275 പേര്‍ രോഗമുക്തി നേടി. ആകെ മരണസംഖ്യ 990 ആയി.