സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. പവന് 360 രൂപ ഉയര്‍ന്ന് 37480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം നടക്കുന്നത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്നലെ ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയായിരുന്നു സ്വര്‍ണത്തിന് രേഖപ്പെടുത്തിയിരുന്നത്. പവന് 37120 രൂപയായിരുന്നു സ്വര്‍ണ വില.
ഇന്ത്യന്‍ വിപണികളില്‍ സ്വര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇന്ന് കുറഞ്ഞു. എംസിഎക്‌സില്‍ ഡിസംബര്‍ ഫ്യൂച്ചേഴ്സ് 10 ഗ്രാമിന് 0.15 ശതമാനം ഇടിഞ്ഞ് 50,550 രൂപയായി. വെള്ളി ഫ്യൂച്ചറുകള്‍ 0.12 ശതമാനം കുറഞ്ഞ് കിലോയ്ക്ക് 61,868 രൂപയിലെത്തി.